24. ഭൂലതാചലനോത് സൃഷ്ടവിനഷ്ടഭുവനാവലിഃ – ഭൂലതാ- പുരികക്കൊടികളുടെ; ചലന- ചലനംകൊണ്ട് ഉത്കൃഷ്ട- സൃഷ്ടിക്കപ്പെടുകയും; വിനഷ്ട-നശിപ്പിക്കപ്പെടുകയും ചെയ്യുന്ന; ഭുവനാവലിഃ- ലോകസമൂഹങ്ങളോടുകൂടിയവള്‍.
പുരികക്കൊടികളുടെ ചലനംകൊണ്ട് ഉത്സൃഷ്ടങ്ങളും വിനഷ്ടങ്ങളുമായിത്തീരുന്ന ഭുവനാവലികളോടുകൂടിയവള്‍. ഭംഗിയുള്ള പുരികങ്ങളെ വള്ളികളോടുപമിക്കുന്നതു കവി സങ്കേതം.
ത്രിപുരസുന്ദരിയായ മൂകാംബികയുടെ പുരികങ്ങളുടെ അഴകു വ്യക്തമാക്കാന്‍ ഭൂലത പുരികക്കൊടി എന്ന പ്രയോഗം. ആ പുരികക്കൊടികള്‍ ചലിക്കുമ്പോള്‍ ലോകം സൃഷ്ടിക്കപ്പെടുന്നു. വീണ്ടും ചലിക്കുമ്പോള്‍ നശിക്കുന്നു. ദേവി വിശ്വജനനിയാണെന്നു വ്യക്തമാക്കുന്ന ആലങ്കാരികപ്രയോഗം.
25. ചന്ദ്രാര്‍ക്കാനലസംദീപ്തത്ര്യംബക ശ്രീവിലാസിനീഃ – ചന്ദ്ര – ചന്ദ്രന്റെയും അനല- അഗ്നിയുടെയും; അര്‍ക- സൂര്യന്റെയും ത്ര്യംബലത്രി- അംബക, അംബകം-കണ്ണ്) മൂന്നു കണ്ണുകളുടെ; ശ്രീ- ഐശ്വര്യംകൊണ്ട്; വിലാസിനീ- വിലസുന്നവള്‍.
ചന്ദ്രന്റെയും സൂര്യന്റെയും അഗ്നിയുടെ പ്രകാശംകൊണ്ടു ശോഭിക്കുന്ന മൂന്നു കണ്ണുകളുടെ ശ്രീ കൊണ്ടു ശോഭിക്കുന്നവള്‍.
ലോകത്തെ പ്രവര്‍ത്തിപ്പിക്കുന്ന മൂന്നു ഊര്‍ജ്ജ സ്രോതസ്സുകളാണ് ചന്ദ്രനും സൂര്യനും അഗ്നിയും. ഇവ ദേവിയുടെ മൂന്നു കണ്ണുകളായി മുഖത്തെയും പ്രപഞ്ചത്തെയും ശോഭിപ്പിക്കുന്നു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: