സ്വന്തം ഗര്‍ഭത്തില്‍ കുടികൊള്ളുന്ന ജീവാത്മാവില്‍ ഭക്തിയുടെ ബീജം നട്ടു വളര്‍ത്താന്‍ അമ്മമാര്‍ക്കു കഴിയും. ഭാഗവതം, രാമായണം, ഭാരതം മുതലായ പുണ്യഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുക, ഭക്തന്മാരുടെ മുഖത്തില്‍നിന്ന് അവയുടെ വിശദീകരണങ്ങള്‍ കേള്‍ക്കുക, ഭഗവാന് നിവേദിച്ച പ്രസാദവും തീര്‍ത്ഥജലവും സേവിക്കുക ഇവയൊക്കെയാണ് അവര്‍ ചെയ്യേണ്ടത്. ജനിക്കുന്ന കുട്ടിയെ താരാട്ടുപാടിയുറക്കാന്‍ പാകത്തില്‍ ധാരാളം കീര്‍ത്തനങ്ങള്‍ ഭക്തന്മാര്‍ പാടിയിട്ടുണ്ട്. അവ ഉപയോഗിക്കാം. അങ്ങനെ ഭാവി തലമുറയെ ഭഗവാനോടു ബന്ധിപ്പിക്കാന്‍ സ്ത്രീകള്‍ക്കു കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: