പ്രണവ മന്ത്രധ്വനി കേട്ടുണരുന്ന
മഹിത പൂങ്കാവനത്തിലൂടെത്രയോ-
മലകള്‍ താണ്ടി ഞാനെത്തുന്നു നിന്‍പാദ-
മടി പണിയൂവാനെന്‍ ശബരീശ്വര
ശരണമന്ത്രമുരുവിട്ടു ജീവിത
സുകൃത പാപച്ചുമടുമായ വിടുത്തെ
ദിവ്യ സന്നിധിപൂക്കവേ മാനസം
സച്ചിതാനന്ദ സാഗരത്തില്‍ ലയിച്ചാ-
ത്മനിര്‍വൃതി കൈവരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: