ബാല വികാസകേന്ദ്ര സമന്വയ സമിതി വൈഭവ് 2015 സ്വാഗത സംഘം രൂപികരണം സംസ്ഥാന ഗോസേവാ പ്രമുഖ് കെ. കൃഷ്ണന്‍ക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍: ബാല വികാസകേന്ദ്ര സമന്വയ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാല-ബാലിക സദനങ്ങളിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന വൈഭവ് 2015 ന് സ്വാഗത സംഘം രൂപികരിച്ചു. ജനുവരി സിഎന്‍എന്‍ സ്കൂളിലാണ് സംഗമം. സ്വാഗതസംഘ രൂപികരണയോഗം സംസ്ഥാന ഗോസേവാ പ്രമുഖ് കെ. കൃഷ്ണന്‍ക്കുട്ടി ഉദ്ഘാടനം ചെയ്തു. ബാലവികാസ കേന്ദ്ര സമന്വയസമിതി സംസ്ഥാന പ്രസിഡന്റ് പി.കെ. ദാമോദരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
സ്വാമി പുരഷോത്തമാനന്ദ സരസ്വതി, നോവലിസ്റ്റ് കെ.ബി. ശ്രീദേവി, ജി. പത്മനാഭ സ്വാമി, കെ.എസ്. പത്മനാഭന് എന്നിവര്‍ സംസാരിച്ചു. ധനസമര്‍പ്പണം ഉദ്ഘാടനം ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ജി. മഹാദേവന് വെള്ളാട്ടില്‍ രഘുനാഥില്‍ നിന്ന് ഏറ്റുവാങ്ങി നിര്‍വഹിച്ചു. ചടങ്ങില്‍ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ അനുസ്മരണം തപസ്യ സംഘടന സെക്രട്ടറി പി. ഉണ്ണകൃഷ്ണന് നടത്തി.
ആര്‍എസ്എസ് വിഭാഗ് സഹസേവാ പ്രമുഖ് കെ. സുരേഷ് സ്വാഗതവും സമന്വയ സമിതി സെക്രട്ടറി ആര്. സജീവന് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഡോ.ജി. മുകുന്ദന് (ചെയര്മാന്), സുന്ദര്മേനോന്, പി.എം. ശങ്കരന്, എന്‍.ടി.എസ്. ശര്‍മ്മ (വൈസ് ചെയര്മാന്മാര്), കെ.സുരേഷ് (ജനറല്‍ കണ്‍വീനര്‍), കെ.ആര്. ദേവദാസ്, കെ. രവീന്ദ്രനാഥ്, അര്‍ച്ചന സന്തോഷ് (ജോ.കണ്‍വീനര്‍മാര്‍), വി.നാരായണന് (ട്രഷര്‍),പി. സുധാകരന് (പബ്ലിസിറ്റി കണ്‍വീനര്‍), പി. അരവിന്ദാക്ഷന് (വ്യവസ്ഥ പ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: