കൊല്‍ക്കത്ത: വിവാദമായ ശാരദ ചിട്ടിതട്ടിപ്പ് കേസന്വേഷണം മറ്റൊരു തൃണമൂല്‍ കോണ്‍ഗ്രസ് എംപിയിലേക്കു കൂടി നീളുന്നു. എന്നാല്‍ എംപിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സിബിഐ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. സിബിഐ തൃണമൂല്‍ എംപിക്കെതിരെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ ശാരദ ഗ്രൂപ്പുമായി പണമിടപാട് നടത്തിയിരുന്ന യുഎഇ കമ്പനിയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നയാളാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ എംപി കമ്പനിയുമായുള ബന്ധം നിഷേധിച്ചു.
വ്യക്തമായ തെളിവ് ശേഖരിച്ച ശേഷം എംപിയെ കസ്റ്റഡിയിലെടുക്കാനാണ് സിബിഐ പദ്ധതി.
അതിനിടെ, സിബിഐ ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരേയും സംസ്ഥാന ഭരണാധികാരിയിലേക്കും സിബിഐ അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ കേസില്‍ പങ്കാളിത്തമുണ്ടന്ന് സംശയിക്കുന്ന രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യുന്നതിനായുള്ള ലിസ്റ്റ് തയ്യാറാക്കിയതായി സിബിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: