Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കവിതയുടെ ആനന്ദവേദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 02:03 pm IST
inVaradyam

ജീവിതത്തിന്റെ കാര്‍മുകിലിനെ ആത്മീയാകാശത്തില്‍ അലക്കിയെടുത്ത് ആഹ്ലാദവെയിലില്‍ ഉണക്കാനിട്ട പോലുണ്ട് ആനന്ദജ്യോതിയുടെ ‘മീനായതും നീ’. എല്ലാം നീ എന്ന പൊതുതത്വത്തിനകത്തു കേറിനിന്ന് സവിശേഷമായൊരു പ്രത്യക്ഷമാകുന്നുണ്ട് ഈ കവിതാസമാഹാര ശീര്‍ഷകം.

ശ്രീനാരായണ ഗുരുവിന്റെ ദൈവശതകത്തിലെ വരികള്‍ ഓര്‍മിപ്പിക്കുന്നു മീനായതും നീ. തുടര്‍ച്ചയില്ലാതെ അനന്തമായി തുടര്‍ന്നുപോകുന്നതിന്റെ വിത്താകുന്നുണ്ടിത്.

കടലിനെ ഉള്ളിലൊതുക്കിയ പുഴപോലെ ആത്മാവില്‍ കവിത പേറിനടക്കുന്ന ആനന്ദജ്യോതിക്ക് എഴുതാനിരിക്കാനാവില്ലെന്നാകുമ്പോഴുള്ള അനിവാര്യതയാണ് അക്ഷരപ്പിറവി.

മീനായതും നീയിലെ കവിതകള്‍ക്കെല്ലാം ഈ സ്വഭാവമുണ്ട്. തബലത്താളവും മഴപ്പെയ്‌ത്തും ഇണചേരുന്നൊരു പ്രകൃതി രതിയുടെ ഇമ്പം ഓരോ കവിതയിലും കേള്‍ക്കുന്നുണ്ട്. ഗൃഹസ്ഥാശ്രമിയാണെങ്കിലും പതിറ്റാണ്ടുകളുടെ ആത്മീയ തപോവനവും ഗുരുശിഷ്യബന്ധത്തിന്റെ പാരസ്പര്യവും ജീവിതത്തില്‍ നൈരന്തര്യ പരിപാലനമാകുന്നതുകൊണ്ടാവണം ഇത്തരം പ്രകൃതി കവിതയുടെ കാതലാകുന്നത്.

തബലയുടെ വലംതല

കുറ്റിയില്‍ വിരലനക്കുമ്പോള്‍

(വാക്കിന്റെ പട്ടം)

ശിരസില്‍ മുങ്ങിയൊഴുകുമാരവം

തബലയുടെ പ്രളയജലരാശി

( ഒമ്പതാം സിംഫണിയുടെ സ്വരം)

തബല വാദനത്തില്‍ പണ്ടേ ഒരാശാന്‍ കൈയുള്ള ആനന്ദജ്യോതി വാക്കുകളുടെ കാല്‍ത്തളക്കിലുക്കം തബലത്താളത്തില്‍ അറിയാനുണ്ട്.  ഗണിത പ്രപഞ്ചത്തെ വാക്കിന്റെ ഛന്ദസിനാല്‍ പിന്നെയും സൂക്ഷ്മമാക്കുന്ന ഭൈരവരാഗഗൗരവം തബല ഏറ്റെടുക്കുന്നു. മിന്നല്‍ വേഗത്തിന്റെ ഭ്രാന്താവേശമുള്ള ഫുട്‌ബോളും ആദിമചോദനയുടെ നൈസര്‍ഗിക ചുവടുകളുള്ള സാംബയും രണ്ടാം വീടായി ബ്രസീലിനെ കാണുന്ന ഈ കവിയുടെ ബോധ്യങ്ങളില്‍ നിറയുന്നതുകൊണ്ടാവണം ശൈവ സ്മൃതി ഗന്ധം കവിതകളില്‍ ഉയരുന്നത്.

കാട്ടുറോസ തൈലം

നിന്നുടലില്‍ ഉഴിയുന്ന

ഉടയാട ഉരിഞ്ഞ് ജലപ്പരപ്പില്‍

തിരയിളകും പോലെ

നിന്റെ സാംബ

പതഞ്ഞൊഴുകുന്നു

എന്നെഴുതുമ്പോള്‍ മനുഷ്യകുലത്തിന്റെ തുടക്കത്തിന്റെയും വളര്‍ച്ചയുടേയും ജല-വന പര്‍വങ്ങള്‍ വായനക്കാരില്‍ പുതു ചെടിപ്പുണ്ടാക്കുന്നു. തോറോയുടെ കാടകക്കയറ്റം അറിയാതെ ഓര്‍ത്തുപോകുന്നു.

മഴയുടെ നാനാവതാരങ്ങള്‍ മുഖം നോക്കുന്ന വരികള്‍ എത്രയെങ്കിലുമുണ്ട് മീനായതും നീയില്‍. ഭൂമി ദേവിയെ പുഷ്പിണിയാക്കുന്ന മഴപ്പെയ്‌ത്തിന്റെ തോര്‍ച്ചയില്ലായ്‌മയില്‍ നിന്ന് ഒരു നനവ് വായനയിലും നിറയുന്നു.

ആവര്‍ത്തന സ്വഭാവമില്ലാതെ എപ്പോഴും കാറ്റെടുത്തു മാറിപ്പോകുന്ന മരുഭൂവിലെ മണല്‍പാതകള്‍ പോലെ ആരെയും പിന്തുടരാതെ ഒറ്റവഴിയാണ് ജ്യോതിയുടെ കവിതാ രീതി. നേരെ പറയുമ്പോഴും അറിഞ്ഞുകൊണ്ട് വാക്കുകള്‍ക്കിടയില്‍ ദുരൂഹതയുടെ സമ്മര്‍ദ്ദമുണ്ടാക്കുന്ന അതിസാഹസങ്ങളില്‍ നിന്നും രക്ഷപെടുന്നുണ്ട് ഈ കവിതകള്‍. വാക്കുകൊണ്ട് ഭാഷയെ ചെത്തിക്കൂര്‍പ്പിക്കുമ്പോഴും തരള സ്പര്‍ശനത്തിന്റെ മൃദുഭാവം ചില കവിതകള്‍ക്ക് അനാര്‍ഭാട നിഷ്‌കളങ്കതയുണ്ടാക്കുന്നു.

തത്വചിന്തയുടെ ആഴത്തില്‍ ഇറങ്ങിച്ചെല്ലാവുന്ന മീനായതും നീ എന്നൊരു മിന്നായം തന്നിട്ട് താനൊന്നുമറിഞ്ഞില്ലെന്ന പോലെ സര്‍വസാധാരണക്കാരനായി  മാറി നില്‍ക്കുകയാണ് ജ്യോതിയിലെ കവി. നാലുവരി എഴുതിയാല്‍ മഹാകവിയുടെ ഭാവി ജാഗ്രത തന്റേതാണെന്ന അഹങ്കാരത്തെ ആത്മവിശ്വാസമാക്കുന്ന പൊങ്ങച്ചത്തിന്റെ ആമുഖമൊന്നും ഈ കൃതിക്കില്ല.ജ്യോതി എവിടെയിരുന്നാലും തെളിയുമല്ലോ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

ശ്രദ്ധിച്ചില്ലെങ്കിൽ കരൾ അപകടത്തിലായേക്കാം, ഫാറ്റിലിവർ വന്നാൽ കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.