ഒരുദിവസം നീ എന്നോടുള്ള ഭ്രാന്തമായ സ്‌നേഹം വെളിപ്പെടുത്തുന്നു. അടുത്തദിവസം എന്നെ മറന്ന് ലോകത്തിന്റെ വഴുവഴുക്കുള്ള പാതയിലേക്ക് ചുവടുവയ്‌ക്കുന്നു. ഒരു കാര്യം ഞാന്‍ പറയാം.
ഈശ്വരനോടുള്ള നിന്റെ സ്‌നേഹം ദിനംതോറും ചഞ്ചലപ്പെടരുത്. ഒരുദിവസം ”സായി” ”സായി” എന്നാണെങ്കില്‍ അടുത്തദിവസം ”എന്റെ” ”എന്റെ” എന്നാകും. ഇത് യഥാര്‍ത്ഥ സാധനയല്ല. ആത്മീയ സാധനകള്‍ ആചരിക്കാനുള്ള നിന്റെ യത്‌നം. അവ സമര്‍പ്പണത്തോടും ആത്മാര്‍ത്ഥതയോടെയും ശുദ്ധഹൃദയത്തോടെയും ആചരിച്ചില്ലെങ്കില്‍, നിന്റെ എല്ലാ പ്രയത്‌നവും നിഷ്പ്രയോജനമാകും.
ഈ ലോകം ഈശ്വരനെ മറയ്‌ക്കുന്ന ഒരു മുഖംമൂടിയാണ്. അതില്‍നിന്നും വിമോചനത്തെ പ്രതീക്ഷിച്ച് ഭഗവാനാകുന്ന സത്യം, കാത്ത് നില്‍ക്കുന്നു. നിന്റെ സത്യാന്വേഷണമല്ലാതെ മറ്റൊന്നും തന്നെ ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ ലോകത്തിലുള്ളതെല്ലാംതന്നെ നഷ്ടപ്പെട്ടാല്‍, പറയൂ, പിന്നെ ആരാണ് നിന്റെ യഥാര്‍ത്ഥ മിത്രം? പ്രതിഫലേച്ഛയില്ലാതെ, പ്രതീക്ഷകളില്ലാതെ ആര്‍ക്കാണ് നിന്നെ സ്‌നേഹിക്കാനും, വഴി കാട്ടാനും, അംഗീകരിക്കാനും കഴിയുക? അങ്ങിനെയുള്ള ആരുംതന്നെയില്ല.
ഈ സ്വാര്‍ത്ഥപൂരിതമായ മായാ മോഹങ്ങളുടെ വ്യൂഹത്തില്‍ നീ കുടുങ്ങിപ്പോകരുത്. ഈ ലോകത്തില്‍ നീ ജനിച്ചത് നിന്റെ ആഗ്രഹങ്ങള്‍ വെളിപ്പെടുത്തി പൂര്‍ത്തീകരിക്കാനാണ്. നിന്റെ ഇച്ഛകള്‍ അവസാനിക്കുമ്പോഴാണ്, ജനനമരണചക്രങ്ങളും അവസാനിക്കുന്നത്. നീ ഒരു യഥാര്‍ത്ഥ ഭക്തന്റെ ഭാഗം അഭിനയിക്കുന്നയാളാണെങ്കില്‍, നിന്റെ യഥാര്‍ത്ഥ ഭക്തിയ്‌ക്ക് എന്റെ പ്രശംസ നേടി, നിന്റെ ഭാഗം അവസാനിപ്പിക്കൂ. എന്റെ പ്രശംസ നിന്നെ എന്നത്തേയ്‌ക്കും അംഗീകരിക്കലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: