എക്കാലവും രണ്ടുതരം മനുഷ്യരുണ്ടാവും. ഭക്തനും അസുരനും. പണ്ട് രാവണന്‍ എന്നൊരു അസുരരാക്ഷസന്‍ ജീവിച്ചിരുന്നു.
അയാള്‍ സന്ന്യാസി വേഷം ധരിച്ച്, അതായത് ഭിക്ഷുവേഷത്തില്‍, ഭഗവാന്‍ രാമചന്ദ്രന്റെ പത്‌നിയായ സീതാദേവിയെ അപഹരിക്കാന്‍ ശ്രമിച്ചു. സീതാദേവി, ഐശ്വര്യദേവതയായ ലക്ഷ്മീദേവി തന്നെയാണ്. ഈ വിധത്തില്‍ രാക്ഷസന്‍ സ്വന്തം നാശത്തിനു വഴിയൊരുക്കി.
ആധുനിക കാലത്ത് രാവണവംശങ്ങള്‍ കോടിക്കണക്കിന് വളര്‍ന്നിരിക്കുന്നു. ഇതുപോലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമാവുകയും തന്മൂലം അസുരന്മാര്‍ പരസ്പരം കലഹിക്കാന്‍ തുടങ്ങുകയും ചെയ്തു. ഐശ്വര്യദേവതയായ സീതാദേവിയെ തട്ടിയെടുക്കാന്‍ അവര്‍ തമ്മില്‍ മത്സരം തുടങ്ങി, ”ഞാനാണ് ഏറ്റവും വലിയ സൂത്രശാലി.
അതുകൊണ്ട് സീതാദേവിയെ ഞാന്‍ തന്നെ പൂര്‍ണമായും ആസ്വദിക്കും”, എന്നായി ഓരോരുത്തരുടെയും ചിന്ത. എന്നാല്‍ രാവണനെപ്പോലെതന്നെ ഈ അസുരന്മാരെല്ലാം സകുടുംബം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഹിറ്റ്‌ലറെപ്പോലെ ശക്തനായ എത്രയോ നേതാക്കള്‍ വന്നു! ഭഗവദ്ശക്തിയും ഭഗവദ് പത്‌നിയുമായ സീതാദേവി എന്ന ഐശ്വര്യദേവതയെ ചൂഷണം ചെയ്യാനും അനുഭവിക്കാനും പുറപ്പെട്ടതിന്റെ ഫലമായി അവരെല്ലാം ഭൂതകാലത്ത് തകര്‍ത്തു തരിപ്പണമാക്കപ്പെട്ടതുപോലെ, ഇക്കാലത്തും, ഭാവിയിലും അവരെപ്പോലുള്ളവര്‍ തകര്‍ത്തെറിയപ്പെടും. ഭഗവാന്റെ ദിവ്യശക്തിയെ ചൂഷണം ചെയ്യാനും അനുഭവിക്കാനുമുള്ള മനോഭാവമാണ്, ‘ദൈവ കല്പിതത്തിന്റെ കാര്യത്തില്‍, മനുഷ്യനു സ്വസ്ഥതയുണ്ടാവാന്‍ വഴിയില്ല’ എന്ന വിലാപത്തിന്റെ അടിസ്ഥാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: