അമ്മമാര്‍ കുഞ്ഞുങ്ങളെ വാരിപ്പുണരാറില്ലേ? ഭാരതത്തില്‍ എന്നും കീര്‍ത്തിക്കപ്പെട്ടിട്ടുള്ളത് മാതൃ-ശിശുഭാവമാണ്. കൂടാതെ അമ്മയുടെ അടുത്ത് ആരുവന്നാലും അവര്‍ അമ്മയുടെ ആത്മാവില്‍നിന്നും ഭിന്നരായിട്ട് അമ്മയ്‌ക്ക് തോന്നാറില്ല.
നമ്മുടെ ശരീരത്തില്‍ ഒരു വേദന വന്നാല്‍ എത്രയും വേഗം കൈ അവിടെയെത്തും ആശ്വസിപ്പിക്കുവാന്‍. അതുപോലെ മറ്റുള്ളവരുടെ ദുഃഖം അമ്മയ്‌ക്കു സ്വന്തം ദുഃഖമായിട്ടു മാത്രമേ തോന്നിയിട്ടുള്ളൂ. ഒരു കൊച്ചുകുഞ്ഞു വേദനകൊണ്ടു നിന്നു കരയുന്നതു കാണുമ്പോള്‍ അതിന്റെ അമ്മയ്‌ക്കു നോക്കിനില്‍ക്കാനാവുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: