വേറൊരു ശങ്ക; ഇതൊക്കെ ശരിയെന്നുവെച്ചാലും എന്റെ പൂര്‍വജന്മത്തിലെ യാതൊന്നും ഞാനോര്‍ക്കാത്തതെന്ത്? ഇതിനു സമാധാനം പറയാന്‍ എളുപ്പമാണ്. ഞാനിപ്പോള്‍ ഇംഗ്ലീഷ് പറയുകയാണ്. ഇതെന്റെ മാതൃഭാഷയല്ല.
വാസ്തവത്തില്‍ മാതൃഭാഷയിലെ ഒരുവാക്കും ഇപ്പോള്‍ എന്റെ ബോധത്തിലില്ല; എന്നാല്‍ അവയെ ഉയര്‍ത്താന്‍ ഞാനൊന്നു ശ്രമിക്കട്ടെ, അവയങ്ങു തള്ളിക്കയറുകയായി. ഇതുകൊണ്ട് തെളിയുന്നത് ബോധം മനഃ സമുദ്രത്തിന്റെ ഉപരിതലം മാത്രമെന്നാണ്. അതിന്റെ ആഴത്തില്‍ നമ്മുടെ അനുഭവങ്ങള്‍ കൂടിക്കിടപ്പുണ്ട്. ശ്രമിക്കൂ, പണിപ്പെടൂ, അവ പൊന്തിവരും, നിങ്ങളുടെ പൂര്‍വജന്മത്തെക്കുറിച്ചുപോലും നിങ്ങള്‍ക്ക് ബോധമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: