ന്യൂദല്‍ഹി : ക്യാബിനറ്റ് സെക്രട്ടറി അജിത് സേത്തിന്റെ കാലാവധി ആറു മാസത്തേക്കു കൂടി നീട്ടി. മൂന്നാം തവണയാണ് കാലാവധി നീട്ടി നല്‍കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ ആന്‍ഡ് ട്രയിനിങ്ങാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് അപ്പോയിന്മെന്റ് കമ്മിറ്റി ഉത്തരവിന് അംഗീകാരം നല്കി. ഡിസം. 13 മുതല്‍ ആറുമാസത്തേക്ക് നീട്ടിക്കൊണ്ടാണ് ഉത്തരവ്.
ഉത്തര്‍പ്രദേശ് കേഡറിലെ 1974 ബാച്ച് ഐഎഎസ് ഓഫീസറായ സേത്ത്് 2011 ജൂണ്‍ 14നാണ് കാബിനറ്റ് സെക്രട്ടറിയായത്. 2013 ജൂലൈ 14ന് കാലാവധി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ മുന്‍ യുപിഎ സര്‍ക്കാര്‍ കാലാവധി ഒരു വര്‍ഷത്തേക്കും, പിന്നീട് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഏഴുമാസത്തേക്കും നീട്ടി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: