ന്യൂദല്‍ഹി: ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ലിബിയയില്‍ കുടുങ്ങി കിടക്കുന്ന നഴ്സുമാരെ നാട്ടിലെത്തിക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലിബിയയിലെ നഴ്സുമാരെ നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സുഷമയെ കണ്ടിരുന്നു.
മലയാളികളടക്കം 87 നഴ്സുമാരാണ് ലിബിയയിലെ ബംഗാസിയില്‍ കുടുങ്ങിക്കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: