ന്യൂദല്‍ഹി: ക്യാബിനറ്റ് സെക്രട്ടറി അജിത് സേത്തിന്റെ കാലാവധി വീണ്ടും നീട്ടി. ഇത് മൂന്നാംതവണയാണ് സേത്തിന്റെ കാലാവധി നീട്ടുന്നത്.
ഡിസംബര്‍ 13 മുതല്‍ ആറുമാസത്തേക്കാണ് കാലാവധി നീട്ടിയെതെന്ന് പൊതുപരാതി പരിഹാര മന്ത്രാലയം ഉത്തരവിലൂടെ അറിയിച്ചു.
2011 ജൂണ്‍ 14 ന് മുന്‍ യു.പി.എ സര്‍ക്കാരാണ് സേത്തിനെ രണ്ട് വര്‍ഷത്തേക്ക് ക്യാബിനറ്റ് സെക്രട്ടറിയായി നിയമിച്ചത്.
കഴിഞ്ഞ വര്‍ഷം കാലാവധി അവസാനിച്ചപ്പോള്‍ ഒരുവര്‍ഷത്തേക്ക് നീട്ടി. ഈ കാലവധി തീര്‍ന്നയുടന്‍ കഴിഞ്ഞ ജൂണില്‍ എന്‍.ഡി.എ ഗവണ്മെന്റ് അത് ആറുമാസത്തേക്കു കൂടി നീട്ടി നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശ് കേഡറിലുള്ള 1974 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: