ന്യൂദല്‍ഹി: മികച്ച അഭിഭാഷകന്, ഉന്നത നിയമജ്ഞന്, അവിശ്വസനീയമായ കഴിവുകളുള്ള തത്വജ്ഞാനി ഇതിനെല്ലാം ഉപരി അസാധാരണ വ്യക്തിത്വമുള്ള മനുഷ്യന്. ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ക്ക് മുന്നില്‍ എന്റെ പ്രണാമം.
ജസ്റ്റിസ് കൃഷ്ണയ്യരുമായുള്ള എന്റെ സഹകരണം വളരെ പ്രത്യേകതകളോടു കൂടിയതായിരുന്നു. ഞങ്ങള്‍ തമ്മില്‍ നടത്തിയ സംഭാഷണങ്ങളിലേക്കും അദ്ദേഹം എനിക്കെഴുതിയ ദീര്‍ഘദൃഷ്ടിയോടുകൂടിയ കത്തിലേക്കും എന്റെ ഓര്‍മ്മകള്‍ പോകുന്നു.
ഞാന്‍ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ തിരിച്ചറിയാനായത് ആത്മവിശ്വാസത്തിന്റെ ആള്‍രൂപമാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ എന്നതാണ്. അദ്ദേഹം സംസാരിച്ചതു മുഴുവനും ഭാരതത്തിന്റെ നന്മയേപ്പറ്റിയാണ്. അനന്യസാധാരണഗുണങ്ങളോടു കൂടിയ മനുഷ്യനായിരുന്നു കൃഷ്ണയ്യര്‍. അദ്ദേഹത്തിന്റെ ആത്മാവ് നിത്യശാന്തിയിലെത്താന് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു.
സാധാരണക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണ് കേരളാ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ നിലകൊണ്ടതെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും രാഷ്ട്രത്തിന് അതിന്റെ ഏറ്റവും ശ്രേഷ്ഠനായ മകനെ നഷ്ടമായിരിക്കുകയാണെന്നും ഹമീദ് അന്‍സാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: