ക്ലേശങ്ങളുടെ നേര്‍ക്ക് ധൈര്യത്തോടെ പുഞ്ചിരിക്കൂ. നിന്റെ വേദനകളെ അറിയിക്കാതിരിക്കൂ. നിന്റെ ഭയത്തെ വിളംബരം ചെയ്യാതിരിക്കൂ. ജീവിതമാകുന്ന യുദ്ധത്തില്‍ ഭഗവാന്റെ നാമം നിനക്ക് ശക്തി പകരുമ്പോള്‍, വേദനകളും കഷ്ടതകളും നിന്നെ സ്പര്‍ശിക്കുകപോലുമില്ല.
നിന്റെ ഇച്ഛാശക്തിയുടെ ബലം തന്നെ ഈശ്വരനാകുമ്പോള്‍ എല്ലാ ക്ലേശങ്ങളും ധൈര്യമായി സഹിക്കാം.
അതിജീവിക്കാം. വേണമെങ്കില്‍ മറക്കുകകൂടി ചെയ്യാം. ഭഗവാന്റെ ആദ്ധ്യാത്മിക പ്രേരണയാകുന്ന ജ്യോതിസ്, നിന്നില്‍ പ്രകാശിക്കാന്‍ തുടങ്ങുമ്പോള്‍ ഭഗവാന്‍ ക്രമേണ സാകാരനായി വളരെ സ്പഷ്ടമായി, നിനക്ക് ഗോചരമാകാന്‍ തുടങ്ങുന്നു. നിന്റെ യാത്രയുടെ മാര്‍ഗം ഭഗവാന്റെ മാര്‍ഗമാകുമ്പോള്‍, നിന്റെ യാത്ര മരണത്തില്‍നിന്നും മധുരമായ ദിവ്യത്വത്തിലേക്ക് തുടങ്ങുന്നു.
ഭഗവാന്‍ നിന്റെ ജീവിതത്തിലേക്ക് നടന്നുകയറുമ്പോള്‍ നിന്റെ ജീവിതം എത്ര മധുരമാണ്. കൂടാതെ ഭഗവാന്റെ ഉള്ളിലുള്ള ശക്തിയെ വെളിപ്പെടുത്തുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: