ഗഹനമായ ഒരു ശാസ്ത്രമെന്ന രീതിയിലാണ് പുരാതന ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഒരു ക്ഷേത്രത്തില്‍ പോകുകയാണെങ്കില്‍ ആരാധന നടത്തണമെന്നോ, പിണിയാളുകള്‍ക്ക് കൈക്കൂലി കൊടുക്കണമെന്നോ, എന്തെങ്കിലുമൊക്കെ അപേക്ഷിക്കണമെന്നോ ഈ പാരമ്പര്യത്തില്‍ ആരും തന്നെ നിങ്ങളോടു പറയുകപോലുമില്ലായിരുന്നു. ഇത് നിങ്ങള്‍ ഇക്കാലത്ത് തുടങ്ങിവച്ചതാണ്. നിങ്ങള്‍ ക്ഷേത്രത്തില്‍ പോവുകയാണെങ്കില്‍, നിശ്ശബ്ദമായി കുറച്ച് സമയം അവിടെ ഇരുന്നിട്ടു മാത്രമേ തിരിച്ചുപോകാവൂ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. അങ്ങനെയല്ലേ? അതാണ് പാരമ്പര്യം.
തിരിച്ചുപോകുന്നതിനുമുമ്പ് കുറച്ചുസമയം അവിടെ ഇരിക്കണം. പക്ഷേ, ഇന്ന് നിങ്ങളുടെ പുരോഭാഗം തറയില്‍ നിന്നു തൊടുവിച്ചിട്ട് നിങ്ങള്‍ ഓടിപ്പോവുകയാണ്. അങ്ങനെയല്ല വേണ്ടത്. നിങ്ങള്‍ അവിടെ ഇരിക്കേണ്ടതുണ്ട്. കാരണം, അവിടെയൊരു ചൈതന്യമണ്ഡലം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തില്‍പോയി കുറച്ചുസമയം അവിടെ ഇരിക്കുക എന്നതാണ്, പുറംലോകത്തേക്കിറങ്ങി ഇടപാടുകള്‍ ആരംഭിക്കുന്നതിനുമുമ്പ് പ്രഭാതത്തിലാദ്യമായി ആളുകള്‍ ചെയ്തിരുന്നത്.
ജീവിതത്തിന്റെ സദ്ഭാവനകമ്പനങ്ങളാല്‍ നിങ്ങളെ സ്വയം ഊര്‍ജസ്വലരക്കാനുള്ള ഒരു മാര്‍ഗമായിരുന്നു ഇത്. അങ്ങനെയാവുമ്പോള്‍ നിങ്ങള്‍ പുറംലോകത്തേക്കു പോകുന്നത് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടോടുകൂടിയായിരിക്കും. അതുമല്ല, ആത്മീയപാതയില്‍ ചരിക്കാത്തയാളുകള്‍ക്കു മാത്രമേ ക്ഷേത്രങ്ങള്‍ പറഞ്ഞിരുന്നുമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: