ന്യൂദല്‍ഹി: വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കും. ഉപഗ്രഹവും ചന്ദ്രന്റെ പ്രതലകത്തില് സഞ്ചരിക്കുന്ന വാഹനവും പ്രതലത്തില്‍ ഇറങ്ങുന്ന ബഹിരാകാശ വാഹനവും അടക്കമുള്ളതാകും ചന്ദ്രയാന്‍ രണ്ട് പദ്ധതി. കൂടാതെ ബഹിരാകാശത്തെ വസ്തുക്കളെപ്പറ്റി പഠിക്കാന്‍ അസ്ട്രോസാറ്റ് വിക്ഷേപിക്കും.സൂര്യനെപ്പറ്റി, പ്രത്യേകിച്ച് സൂര്യന്റെ ജ്വലിക്കുന്ന ഹൃദയഭാഗമായ കൊറോണയെപ്പറ്റി പഠിക്കാന്‍ ആദിത്യയെന്ന ദൗത്യവും മൂന്നു വര്‍ഷത്തിനുള്ളില്‍ നാം വിക്ഷേപിക്കും. മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചതാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: