പരാശക്തിഃ പരാദേവീ ശിവശക്തൈൃകൃ രൂപിണി
ബാലാദിത്യസഹസ്രാഭാ പാടലദ്യുതിശോഭിതാ
16. ബാലാദിത്യസഹസ്രാഭാഃ – ആയിരം ഉദയസൂര്യന്മാരുടെ ശോഭയുള്ളവള്‍. ഉദയസൂര്യന്റെ ശോഭ നമുക്കു കണ്ണുകൊണ്ടു കാണാം. ഉയര്‍ന്നുകഴിയുമ്പോള്‍ നോക്കാനാകാത്തവിധം തീവ്രമാകും സൂര്യന്റെ തേജസ്സ്. ആയിരം സൂര്യന്മാരുടെ കാന്തിയുണ്ടെങ്കിലും മൂകാംബികാ ദേവിയുടെ ശരീരശോഭ ശാന്തവും ശീതളവുമാണ്. ഇതു വെളിവാക്കാനാണ് ‘ബാലാദിത്യ’ എന്ന പ്രയോഗം. ലളിതോപാഖ്യാനത്തില്‍ ദേവിയുടെ ശരീരകാന്തിയെ ”കോടി സൂര്യ പ്രതീകാശം ചന്ദ്രകോടി സുശീതളം” എന്നു വര്‍ണ്ണിക്കുന്നു. മൂകാംബികാദേവിയുടെ പ്രകാശം ആയിരം ബാലസൂര്യന്മാര്‍ ഒരുമിച്ചുദിച്ചാലെന്നപോലെ തീവ്രമാണെങ്കിലും ഭക്തന്റെ കണ്ണിന് അപ്രകാരം കുളുര്‍മ്മ തരുന്നതാണ്.
ഇതുതൊട്ടുള്ള അന്‍പതു നാമങ്ങള്‍ ദേവിയുടെ സ്ഥൂലരൂപവര്ണ്ണനയാണ്. സ്ഥൂലരൂപം അലങ്കാരവിഗ്രഹത്തിന്റേതാകാം, ഭക്തന്റെ ഹൃദയത്തില്‍ പ്രകാശിക്കുന്ന ദേവീരൂപത്തിന്റേതുമാകാം.
17. പാടലദ്യുതിശോഭിതാഃ – പാടലദ്യുതി- ഇളം ചുമപ്പുനിറത്തിലുള്ള പ്രകാശം. മുന്‍നാമത്തില്‍ പറഞ്ഞ ബാലാദിത്യപ്രകാശം പാടലദ്യുതിയാണ്. പാടലവര്‍ണ്ണത്തില്‍ ദേവിയെ ധ്യാനിക്കുന്നത് സര്‍വാര്‍ത്ഥ സിദ്ധിദമാണെന്നു തന്ത്രശാസ്ത്രം പറയുന്നു. ”നിജാരുണപ്രഭാപൂരമജ്ജത് ബ്രഹ്മാണ്ഡമണ്ഡലാ, അരുണാരുണ കൗസും ഭാവസ്ത്ര ഭാസ്വത് കടീതടീ, സര്‍വ്വാരുണാ” തുടങ്ങി പല നാമങ്ങളില്‍ ലളിതാസഹസ്രനാമം ദേവിയുടെ പാടലദ്യുതിയെ അവതരിപ്പിക്കുന്നു. മൂകാംബിക സഹസ്രനാമത്തിലും ദേവിയുടെ പാടലദ്യുതി പല നാമങ്ങളില്‍ കാണാം.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: