കാബൂള്‍: താലിബാന് ഭീകരര്‍ക്ക് പുതിയ ആയുധം, പക്ഷി ബോംബ്. മനുഷ്യ ബോംബിനേക്കാള്‍ സുരക്ഷിതമാണത്രേ പക്ഷി ബോംബുകള്‍. യന്ത്രപ്പക്ഷിയെയല്ല യഥാര്‍ഥ പക്ഷിയൊണ് ബോംബു ഘടിപ്പിച്ചുവിടുന്നത്.
കഴിഞ്ഞ ദിവസം അഫ്ഗാന് പോലീസാണ് ഇത് കണ്ടെത്തിയത്. പറന്നുവന്ന പക്ഷിയുടെ ചിറകില്‍ വയറുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ട പോലീസ് അതിനെ വെടിവെച്ചിട്ടു. വെടിയേറ്റയുടന് അത് പൊട്ടിത്തെറിച്ചു.
തെറിച്ചു വീണ അവശിഷ്ടങ്ങളില്‍ നിന്ന് വയറുകള്‍, മൊബൈലിന്റെ ഭാഗങ്ങള്‍, ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തി. ചാവേറുകള്‍ ഉപയോഗിക്കുന്ന തരം വേഷത്തിന്െചെറുപതിപ്പും പക്ഷിയുടെ ദേഹത്ത് ഉണ്ടായിരുന്നു. ഇതിന്റെ പോക്കറ്റിലാണ് സ്ഫോടക വസ്തു വച്ചിരുന്നത്.
പക്ഷിയുടെ ദേഹത്ത് ജിപിഎസ് സംവിധാനവും ഒരു കാമറയും ഉണ്ടായിരുന്നു. പക്ഷിയുടെ ശരീരത്തില്‍ നിന്ന് ഇവയുടെ അവശിഷ്ടവും ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: