കൊല്‍ക്കത്ത: കഴിഞ്ഞദിവസം ബിജെപി സംഘടിപ്പിച്ച പടുകൂറ്റന്‍ റാലിക്ക് മറുപടിയെന്ന നിലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലി പൊളിഞ്ഞു. ബിജെപി റാലിയിലേക്ക് ലക്ഷങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ പശ്ചിമബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ കാല്‍ലക്ഷത്തോളം പ്രവര്‍ത്തകരെ എത്തിക്കുവാനേ അവര്‍ക്കു കഴിഞ്ഞുള്ളു.
ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാ പങ്കെടുക്കുന്ന റാലി ക്ക് മമതയുടെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതി അനുവാദത്തോടെ സംഘടിപ്പിക്കപ്പെട്ട റാലിയില്രണ്ട് ലക്ഷത്തില്‍പ്പരം ജനങ്ങളാണ് അണിനിരന്നത്.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും തൃണമൂലിന്റെയും അഴിമതിയും ഭീകരരെ താലോലിക്കുന്ന നിലപാടുകളും അമിത്ഷാ തുറന്ന് കാട്ടിയതോടെ ഇവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി. അമിത്ഷാക്കെതിരെ ദുരാരോപണം ഉന്നയിച്ചാണ് ഇവര്‍ മറുപടിറാലി സംഘടിപ്പിച്ചത്. എന്നാല്‍ ദയനീയമായ പരാജയമാണ് തൃണമൂല്‍ കോണ്‍ഗ്രസിനും മമതക്കും ലഭിച്ചത്.
ബിജെപി റാലിയുടെ നാലിലൊന്ന് ജനക്കൂട്ടത്തെ അണിനിരത്താന്‍ പോലും തൃണമൂലിനായില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടി. ബിജെപി റാലിയില്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് പോലും ഉത്തരംപറയാനാവാതെ വ്യക്തിപരമായ ആക്ഷേപത്തിനാണ് തൃണമൂല്‍ തുനിഞ്ഞതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാഹുല്‍ സിന്‍ഹ പറഞ്ഞു.
ഉച്ചയ്ക്ക് ഒരുമണിവരെയാണ് റാലിയുടെ സമയം പ്രഖ്യാപിച്ചിരുന്നതെങ്കിലും ഗ്രൗണ്ടില്‍ ഭൂരിഭാഗവും ആളില്ലാകസേരകളായിരുന്നതിനാല് 12.30ഓടെ സമാപിച്ചു. തൃണമൂല്‍ നേതാക്കള്‍ മൊബൈല്‍ ഫോണുകളിലൂടെ ആളുകളെ വിളിച്ചുവരുത്തുവാന്‍ പാടുപെടുന്നത് കാണാമായിരുന്നു.
അടുത്തുള്ള കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ എത്തിക്കുവാനായിരുന്നു ഒടുവില്‍ പ്രാദേശികനേതാക്കളുടെ ശ്രമം. മുഖ്യമന്ത്രി മമത റാലിയെ അഭിസംബോധന ചെയ്യുവാന്‍ കാത്തിരിക്കുകയാണെന്നും എങ്ങനെയെങ്കിലും എത്തണമെന്ന് വിദ്യാര്‍ത്ഥികളുടെ കാലുപിടിച്ച് നേതാക്കള്‍ അപേക്ഷിക്കുന്നുണ്ടായിരുന്നു.
റാലിയില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച മമത എന്തുകൊണ്ട് വന്നില്ലായെന്നും അവര്‍ ആളില്ലാത്തതിനാല്‍ ഭയപ്പെട്ട് പോയോയെന്നും ബിജെപി സംസ്ഥാനപ്രസിഡന്റ് രാഹുല്‍ സിന്‍ഹ പറഞ്ഞു. മമതയുടെ അനന്തരവന് അഭിഷേക് ബാനര്‍ജി എംപിയാണ് തൃണമൂല്‍ റാലിയുടെ മുഖ്യസംഘാടകനായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: