നീ ഇന്ന് ഇഷ്ടപ്പെടുന്നവരെല്ലാം ഈശ്വരനാണ്. നീ ഇഷ്ടപ്പെടാത്തവരും ഈശ്വരനാണ്. ഞാന്‍ ഇവിടെ അവതരിച്ചത് സത്യത്തെക്കുറിച്ചുള്ള നിന്റെ അവഗാഹത്തെക്കുറിച്ചും സ്‌നേഹമാകുന്ന എന്റെ ആയുധത്തെക്കുറിച്ചും നിന്നെ ബോധവാനാക്കുന്നതിനുമാണ്.
ഇന്നത്തെ നിന്റെ സന്ദേഹങ്ങളെല്ലാം നിന്റെ വിശ്വാസത്തിന്റെ അടത്തറയായി തീരട്ടെ. എന്നോടൊപ്പം വരൂ. കാരണം ഒരു സ്ഥലവും നിന്റേതല്ല, പക്ഷേ, എന്റെതാണ് താനും. നിന്റെ സ്ഥലം എന്റെ പ്രേമത്തിന്റെ ഇരിപ്പിടമാണ്. എല്ലായ്‌പ്പോഴും എന്റെ സ്ഥാനം നിന്റെ ഒപ്പമാണ്.
















