Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 658-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2014, 08:45 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: “ബ്രഹ്മാവും അനന്തബോധവുമല്ലാത്ത വസ്തുവിനെ ഞാന്‍ എവിടെ കണ്ടെത്തും? കഷ്ടം ലോകമെത്ര വിചിത്രം! സത്യമല്ലാത്ത പ്രതീതികളെ സത്യമെന്ന് കരുതുന്ന ലോകം! എന്നിട്ടും അവരും അതേ ബ്രഹ്മത്തിലാണ് ചെന്ന് ചേരുന്നത്.”

രത്‌നക്കല്ലിന്റെ തിളക്കം അതിന്റെ സ്വസൃഷ്ടിയല്ല; എന്നാല്‍ അത് രത്‌നത്തില്‍ നിന്നും വിട്ടുള്ള ഒന്നല്ലതാനും. അതുപോലെ ലോകമെന്ന വിക്ഷേപം ശുദ്ധബോധമാകുന്ന ആത്മാവില്‍ നിന്നും വിഭിന്നമല്ല. ആ പരമാവബോധത്തില്‍ സുര്യന്‍ പ്രകാശിക്കുന്നു. സൂര്യന്‍ ആത്മവിഭിന്നമല്ല. എങ്കിലും സൂര്യചന്ദ്രാദികള്‍ക്ക് ആത്മാവിനെ പ്രകാശിപ്പിക്കാനോ കാണിക്കാനോ ആവില്ല. ബോധത്തിലെ സഹജപ്രഭാവമാണ് അവയ്‌ക്ക് പ്രകാശമേറ്റി മറ്റുള്ള വസ്തുക്കളെ ഭാസുരമാക്കി പ്രതീതിപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാക്കുന്നത്.ആ ബോധം രൂപപൂര്‍ണ്ണമോ രൂപരഹിതമോ ആകാം. ഈ വാക്കുകളെല്ലാം വെറും കസര്‍ത്താണ്! അര്‍ത്ഥരഹിതം!

സൂര്യകിരണങ്ങള്‍ സൂര്യന്റെ തന്നെ ഭാഗമാണ്, അതില്‍ നിന്നും വിഭിന്നമല്ല. അപ്പോള്‍ അവ പ്രോജ്വലിക്കുന്നു; അവ പ്രോജ്വലിക്കുന്നില്ല എന്ന് രണ്ടു രീതിയിലും പറയാം. അതുപോലെ സൂര്യചന്ദ്രന്മാര്‍ പ്രോജ്വലിക്കുന്നു എന്നും ഇല്ലെന്നും പറയാം. സൂര്യചന്ദ്രന്മാരും മറ്റു ഭാസുരപ്രഭയുള്ള വസ്തുക്കളും പ്രകാശമാനമാകുന്നത് അനന്തബോധത്തിന്റെ നിറവിലാകയാല്‍ അവ സ്വയംപ്രഭമല്ലെന്നോ ആണെന്നോ എങ്ങിനെ പറയാനാകും?

ആ പരമാവസ്ഥ എല്ലാറ്റിനും അതീതമാണ്. അത് ബോധഘനത്തിനും നിശൂന്യതയ്‌ക്കും അതീതമാണ്. അതില്‍ ഒന്നിന്റെയും സാന്നിദ്ധ്യമില്ല. എന്നാല്‍ അതിലെല്ലാം നിറഞ്ഞു വിളങ്ങുകയും ചെയ്യുന്നു. ഭൂമി മുതലായവയ്‌ക്ക് അസ്തിത്വമില്ല. വാസ്തവത്തില്‍ യാതൊന്നും അതില്‍ നിലനില്‍ക്കുന്നില്ല. അതില്‍ അനന്തകോടി ജീവാത്മാക്കള്‍ ഉണ്ടെങ്കിലും അവയ്‌ക്കൊന്നും ബോധത്തില്‍ നിന്നും വേറിട്ടൊരു നിലനില്‍പ്പില്ല.

‘ചിലതുണ്ട്’, ‘ഒന്നുമില്ലായ്‌മയുണ്ട്’ എന്നൊക്കെയുള്ള ധാരണകള്‍ സത്യത്തില്‍ നിന്നും, ബോധത്തില്‍ നിന്നും ഏറെ അകലെയാണ്. അദ്വയവും ശാശ്വതവും സര്‍വ്വവും നിറഞ്ഞുവിളങ്ങുന്നതും നിലനില്‍ക്കുന്നതുമായ ‘അതാ’ണ് ലോകം. ഇതില്‍ നിന്നും വസ്തുതാപരമായ അറിവിനെ മാറ്റി നിര്‍ത്തിയാല്‍ത്തെളിയുന്ന വൈവിദ്ധ്യമാര്‍ന്ന ലോകത്ത് ബാക്കിയാവുന്ന ആ ഉണ്മയുണ്ടല്ലോ, അതാണ് സത്യം. പരംപൊരുള്‍.

ബോധമാണ് അനന്തമായ അനുഭവങ്ങളും അനുഭൂതികളും ആകുന്നത്. സുഷുപ്തിയവസ്ഥയ്‌ക്ക് സ്വപ്‌നാവസ്ഥ എങ്ങിനെയാണോ അതുപോലെയാണ് ജാഗ്രദിനു തുരീയാവസ്ഥ. എന്നാല്‍ പ്രബുദ്ധന് ഈയവസ്ഥകളെല്ലാം തുരീയമാകുന്നു. സൃഷ്ടിയെക്കുറിച്ചുള്ള തത്വചിന്തകളും ബോധമെങ്ങിനെ വസ്തുവാകുന്നു എന്നുള്ളതിനെക്കുറിച്ചുള്ള വിചിന്തനങ്ങളും മറ്റും സാധകനെ പഠിപ്പിക്കാന്‍ ഉതകുന്ന മാര്‍ഗ്ഗങ്ങളാണ്. അവയില്‍ സത്യത്തിന്റെ കണികപോലുമില്ല.

സ്വപ്‌നത്തെ സ്വപ്‌നമെന്ന് തിരിച്ചറിയുമ്പോള്‍ ആഹ്ലാദം. എന്നാല്‍ ഈയറിവില്ലാത്തപ്പോള്‍ ദുസ്വപ്‌നങ്ങള്‍ നല്‍കുന്നത് ദുഖമാണ്. വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളില്‍ വ്യാപൃതനായിരുന്നാലും പ്രബുദ്ധന്‍ സത്യസാക്ഷാത്ക്കാരത്തിന്റെ നിറവിലാണെപ്പോഴും. നാനാത്വത്തില്‍ അയാള്‍ ഏകത്വം കാണുന്നു. അസുഖകരമായ കാര്യങ്ങളിലും അയാള്‍ ആനന്ദം കാണുന്നു. ലോകത്ത് ജീവിക്കുന്നുവെങ്കിലും അയാള്‍ അതില്‍ ആമഗ്‌നനല്ല. ഇതിലധികം പ്രബുദ്ധനു നേടാന്‍ എന്തുണ്ട്?

മഞ്ഞിനെപ്പോഴും തണുപ്പ് സഹജം. പ്രബുദ്ധന്‍ തനിക്ക് സഹജമായ രീതിയില്‍ ജീവിക്കുന്നു. യാതൊന്നിനും വേണ്ടി ആകുലപ്പെടാതെ യാതൊന്നിനെയും ഉപേക്ഷിക്കാതെ അയാള്‍ ജീവിക്കുന്നു. എന്നാല്‍ അജ്ഞാനിയോ, അയാള്‍ തന്റെ സഹജഭാവത്തിനനുകൂലമല്ലാത്ത എന്തിനൊക്കെയോ വേണ്ടി കഷ്ടപ്പെട്ടു പരക്കം പായുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.