ന്യൂദല്‍ഹി: ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു. ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
രണ്ടു സംസ്ഥാനങ്ങളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ജമ്മു കശ്മീരില്‍ 71 ശതമാനവും ജാര്‍ഖണ്ഡില്‍ 65 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്.
ജമ്മു കശ്മീരില്‍ 18 നിയമസഭാ മണ്ഡലങ്ങളിലേക്കും ജാര്‍ഖണ്ഡില്‍ 20 നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.
കനത്ത സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇരു സംസ്ഥാനങ്ങളിലും കനത്താ സുരക്ഷാ സന്നാഹത്തിലാണ് വോട്ടടുപ്പ് നടന്നത്. ഇരു സംസ്ഥാനങ്ങളിലും ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: