ന്യൂദല്‍ഹി: തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ജനങ്ങളോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്കുകളില്‍ മിതത്വവും മര്യാദയും പാലിക്കണമെന്ന് പാര്‍ട്ടി എംപിമാരുടെ പാര്‍ലമെന്ററി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഭക്ഷ്യസഹമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ നടത്തിയ പരാമര്‍ശത്തെ ചൂണ്ടിയാണ് പ്രധാനമന്ത്രി മോദി ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്റില്‍ സാധ്വിയുടെ വാക്കുകളെ വളച്ചൊടിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് മന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു.
കര്‍ശനമായ നിയന്ത്രണത്തോടെയുള്ള ആശയവിനിമയം ഈ സര്‍ക്കാരിന്റെ സ്വഭാവമാണ്. മെയ് മാസത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ശേഷം അദ്ദേഹം തന്റെ വിജയത്തെക്കുറിച്ച് മാധ്യമങ്ങളോട് ആശയവിനിമയം നടത്തിയിട്ടില്ല. ഒക്ടോബറില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ചായ സത്കാരത്തിലും അദ്ദേഹം പ്രസംഗിച്ചതല്ലാതെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: