Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖ്യമന്ത്രി ക്ഷണിച്ചു; മോദി ത്രിപുര മന്ത്രിസഭയില്‍ പ്രസംഗിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2014, 10:30 pm IST
inIndia

ത്രിപുര മന്ത്രിസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

ന്യൂദല്‍ഹി: ത്രിപുരയിലെ ഇടതുപക്ഷ മന്ത്രിസഭയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നത് തടയാനുള്ള സിപിഎം ദേശീയനേതൃത്വത്തിന്റെ ശ്രമം വിഫലമായി. മോദി തന്റെ കാബിനറ്റംഗങ്ങളെ കണ്ടാല്‍ എന്താണെന്ന മറുചോദ്യവുമായി ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ശക്തമായി രംഗത്തെത്തിയതോടെ സിപിഎം ദേശീയനേതൃത്വം നാണംകെട്ടു.

ത്രിപുര മന്ത്രിസഭയെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പിബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ളയും എം.എ. ബേബിയും പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയ്‌ക്ക് അഗര്‍ത്തലയിലെത്തിയ മോദി ത്രിപുര മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് മണിക് സര്‍ക്കാരിനെയും സഹമന്ത്രിമാരെയും അഭിസംബോധന ചെയ്തു. സദ്ഭരണമായിരുന്നു വിഷയം.

മോദിയെ മന്ത്രിസഭാംഗങ്ങള്‍ ഗസ്റ്റ്ഹൗസില്‍ ചെന്നുകണ്ട് സംസ്ഥാനത്തിന്റെ ആവശ്യങ്ങളെപ്പറ്റി നിവേദനം നല്‍കുക മാത്രമേയുള്ളുവെന്ന് എസ്. രാമചന്ദ്രന്‍ പിള്ള ഇന്നലെ രാവിലെ ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കാണാനെത്തിയ മന്ത്രിമാരോട് മോദി എന്തെങ്കിലും പറയുമായിരിക്കും. അതു മന്ത്രിമാര്‍ കേള്‍ക്കുകയും ചെയ്യും. അല്ലാതെ മന്ത്രിസഭയെ അഭിസംബോധന ചെയ്യാന്‍ നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടില്ല, രാമചന്ദ്രന്‍പിള്ള പറഞ്ഞു.

എന്നാല്‍ സിപിഎം ദേശീയനേതാക്കളുടെ പ്രതികരണങ്ങളോട് അതിരൂക്ഷമായ ഭാഷയിലാണ് മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മണിക് സര്‍ക്കാര്‍ പ്രതികരിച്ചത്. തന്റെ മന്ത്രിസഭയില്‍ പ്രസംഗിക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതില്‍ എന്തു തെറ്റാണുള്ളതെന്ന് മണിക് സര്‍ക്കാര്‍ ചോദിച്ചു. ഇതു ത്രിപുരയില്‍ പുതിയ കാര്യമല്ല. പ്രധാനമന്ത്രി സംസ്ഥാനത്തെത്തുകയാണ്. അതുകൊണ്ടാണ് മന്ത്രിസഭയെ അഭിസംബോധനചെയ്യാന്‍ അദ്ദേഹത്തെ ക്ഷണിച്ചത്. അദ്ദേഹം യോഗത്തിലെത്തി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. മന്ത്രിസഭയുടെ പേരിലെ നിവേദനം പ്രധാനമന്ത്രിക്കു നല്‍കുകയും ചെയ്യും, മണിക് സര്‍ക്കാര്‍ പറഞ്ഞു.

സ്വച്ഛ ഭാരത പദ്ധതിയെ പ്രകീര്‍ത്തിച്ച മണിക് സര്‍ക്കാര്‍ ശുചിത്വപൂര്‍ണ്ണമായ രാജ്യത്തെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തതെന്ന് ചോദിച്ചു. രാജ്യം ശുചിയായിരിക്കുന്നത് ഏവര്‍ക്കും ഇഷ്ടമാണ്. ത്രിപുരയില്‍ വളരെനേരത്തെ തന്നെ പദ്ധതി ആരംഭിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക വിമാനത്തില്‍ ഇന്നലെ ഉച്ചയ്‌ക്ക് 2 മണിക്ക് അഗര്‍ത്തലയിലെത്തിയ മോദിയെ ത്രിപുര ഗവര്‍ണ്ണര്‍ പി.ബി. ആചാര്യയും മണിക് സര്‍ക്കാരും ചേര്‍ന്ന് സ്വീകരിച്ചു. ഒഎന്‍ഡജിസി-ത്രിപുര പവര്‍ കമ്പനിയുടെ 726 മെഗാവാട്ട് വൈദ്യുതപദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

1998മുതല്‍ തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലിരിക്കുന്ന മണിക് സര്‍ക്കാര്‍ രാജ്യത്തെ അവശേഷിക്കുന്ന ഏക ഇടതുപക്ഷ മന്ത്രിസഭയുടെ തലവനാണ്. കഴിഞ്ഞകാല കേന്ദ്ര സര്‍ക്കാരുകളെല്ലാം അവഗണിച്ച ത്രിപുരയുടെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിക്കുന്ന താത്പര്യം മണിക് സര്‍ക്കാരിന് ബോധ്യമുണ്ട്. മന്ത്രിസഭാ യോഗത്തെ അഭിസംബോധന ചെയ്ത മോദിക്കു മുന്നില്‍ സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

India

സംഭല്‍ കലാപ റിപ്പോര്‍ട്ട് രാജ്യദ്രോഹ ശക്തികളെ തിരിച്ചറിയാന്‍ സഹായിച്ചു ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.