13. എല്ലാ ശക്തികളെക്കാളും ശ്രേഷ്ഠമായ ശക്തി. മറ്റെല്ലാ ശക്തികള്‍ക്കും ശക്തി നല്കുന്നവള്. ആദ്യശക്തി. എല്ലാ വസ്തുക്കളിലും ജീവികളിലും ശക്തിരൂപത്തില്‍ സ്ഥിതിചെയ്യുന്നവള്‍. വസ്തുക്കളില്‍ വസ്തുത്വമായും ജീവികളില്‍ ജീവശക്തിയായും വര്‍ത്തിക്കുന്ന ചൈതന്യം.
”യസ്യ യസ്യ പദാര്‍ത്ഥസ്യ യാ യാ ശക്തിരുദാഹൃതം
സാ സാ വിശ്വേശ്വരീ ദേവീ ശക്തഃ സര്‍വോ മഹേശ്വരഃ”
എന്നു ലിംഗപുരാണം.
” യാ ദേവീ സര്‍വഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ
നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമഃ”
എന്നു ദേവീ മാഹാത്മ്യം
14. പരാദേവീ: പരയായ ദേവി. പരാശക്തി പ്രപഞ്ചമായി രൂപം പൂണ്ടപ്പോള്‍ പ്രപഞ്ചപ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനായി അനേകം ദേവീമൂര്ത്തികളായി. എല്ലാ ശക്തികള്‍ക്കും അതീതവും സര്വദേവീമൂര്ത്തികള്ക്കും കാരണമായ ഒരു ദേവീ രൂപം പരാശക്തി സ്വീകരിച്ചു. ആ ദേവിയെ പരാദേവി എന്നു പറയുന്നു. പരാശക്തിയും പരാദേവിയും ഒരേ ചൈതന്യത്തിന്റെ പര്യായങ്ങളെന്നു കരുതുന്നത് ഉചിതം.
ശബ്ദരൂപമായ ബ്രഹ്മം ശബ്ദബ്രഹ്മം. ഈ സങ്കല്പം തുടര്‍ന്നുള്ള നാമങ്ങളുടെ ചര്‍ച്ചയില്‍ വ്യക്തമാക്കുന്നുണ്ട്. ശബ്ദബ്രഹ്മം ബ്രഹ്മാണ്ഡത്തിനു കാരണമായ സൃഷ്ടിശക്തിയുടെ അടിസ്ഥാനരൂപമാണ്. മനുഷ്യശരീരം
ബ്രഹ്മാണ്ഡത്തിന്റെ പ്രതിരൂപമാണെന്ന് ഒരു യോഗ ശാസ്ത്ര സങ്കല്പമുണ്ട്. ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം ശരീരത്തില്‍ സക്ഷ്മരൂപത്തിലുള്ളതിനാല് അതിനെ പിണ്ഡാണ്ഡല് എന്നു പറയാറുണ്ട്. സൃഷ്ടിശക്തി പിണ്ഡാണ്ഡത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൊന്ന് ഭാഷണമാണ്. ഉച്ചരിതശബ്ദങ്ങളിലൂടെ പരസ്പരം ബന്ധപ്പെടാനും ജ്ഞാനം നേടാനും ജ്ഞാനം കൈമാറാനും മനുഷ്യസമൂഹത്തിന് കഴിവുണ്ടായതു ഭാഷണത്തിലൂടെയാണ്. ശബ്ദബ്രഹ്മം പിണ്ഡാണ്ഡത്തിനുള്ളില് ഭാഷയായി രൂപപ്പെടുമ്പോള്‍ അതിന് പരാപശ്യന്തി, മദ്ധ്യമ, വൈഖരി എന്ന് നാലുരൂപങ്ങളുണ്ടാകും. ഇവയെക്കുറിച്ചുള്ള ചര്‍ച്ച ഈ സ്തോത്രത്തില്‍ തുടര്ന്നുവരും; ഇവയില്‍ പരാശബ്ദമായി ഭാഷണബീജമായി പ്രവര്‍ത്തിക്കുന്ന പരാശക്തിയെ പരാദേവി എന്ന നാമം നിര്‍ദ്ദേശിക്കുന്നു.
15. ശിവസക്തൈ്യക്യരൂപിണി: ശിവനും ശക്തിയും ഒന്നായി
ചേര്‍ന്ന രൂപമുള്ളവള്‍. ശിവനും ശക്തിയും ഒരേ ചൈതന്യത്തിന്റെ രണ്ടു ഭാവങ്ങളാണ്. രണ്ടും ചേര്‍ന്നാലേ സൃഷ്ടിസ്ഥിതി സംഹാരരൂപമായ പ്രപഞ്ച പ്രവര്‍ത്തനം നടക്കുകയുള്ളൂ. സൗന്ദര്യലഹരിയിലെ ഒന്നാം ശ്ലോകത്തില്‍ ശങ്കരഭഗവത്പാദര്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
”ശിവഃ ശക്ത്യായുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ നഖലു കുശലഃ സ്പന്ദിതുമപി
പ്രണന്തും സ്തോതം വാ കഥമകൃത പുണ്യഃ പ്രഭവതി
( അല്ലയോ അമ്മേ, ശിവന് ശക്തിയോടുകൂടിച്ചേരുന്നുവെങ്കില് സൃഷ്ടിസ്ഥിതി സംഹാരാദികളായ പ്രവൃത്തികള്‍ ചെയ്യുന്നതിനു ശക്തനായി ഭവിക്കുന്നു. അങ്ങനെയല്ലെന്നു വരുകില്‍ ദേവന് സ്പന്ദിക്കുന്നതിനുപോലും ശക്തനാകുന്നില്ല. അതിനാല്‍ ഹരി, ഹരന്, വിരിഞ്ചന്‍ തുടങ്ങിയവരാലും ആരാധ്യയായ നിന്തിരുവടിയെ പ്രണമിക്കുന്നതിനും സ്തുതിക്കുന്നതിനും പുണ്യം ചെയ്യാത്തവന് എങ്ങനെ ശക്തനായിത്തീരും)
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: