”പലതരം പച്ചക്കറി സാധനങ്ങള്‍ ഒരു കടയില്‍ വില്ക്കാന് വെച്ചിരുന്നാലും വാങ്ങാന്‍ വരുന്നവര്‍ വേണ്ടതേ എടുക്കുകയുള്ളൂ. ഇതുപോലെ സകലവും ദൈവം സൃഷ്ടിച്ചെങ്കിലും ഈശ്വരന് ആവശ്യമുള്ളതേ സ്വീകരിക്കൂ.
സ്ഥാപനത്തില്‍ കാര്യമായ സ്ഥാനത്തിരിക്കുന്നവര്പോലും ചിലപ്പോള്‍ ഒഴിവായിപ്പോകും. വാഹനങ്ങളില്‍ സ്റ്റെപ്പിനി കരുതിയിട്ടുളളതുപോലെ മറ്റുള്ളവരെ കരുതിയിട്ടുള്ളതിനാല്‍ ദൈവകാര്യം മുടങ്ങാതെ നടക്കും.
കേടുപറ്റിയ സാധനം ഒരു സ്ഥാനത്തു വച്ചിരിക്കുന്നതിന് ഒരു മതിപ്പും ഇല്ല. ഒരാള്‍ ഇരിക്കേണ്ട സ്ഥാനത്തിരുന്നാല്‍ മതിപ്പു താനേ വരും. സ്ഥാനം വിട്ടാല്‍ മതിപ്പുപോകും. ഗുരുവിന്റെ ഇഷ്ടം ചെയ്യുന്നത് ഗുരുവിനു വേണ്ടിയല്ല. അവനവനു വേണ്ടിയാണ്. ഈ ലോകത്തില്‍ ഗുരുവിന്റെ അനുഗ്രഹം കിട്ടാന്‍ വിഷമമാണ്. ഗുരുകര്മ്മം അവനവനു വേണ്ടിയല്ല എന്നു തോന്നിയാല്‍ അന്യമായിപ്പോകും. മനസ്സിന്റെ നില ദൈവം പരിശോധിക്കുന്നത് ദുഃഖം തന്നിട്ടാണ്. ഉല്കൃഷ്ടബോധം ആനന്ദം ഇവ ഈശ്വരന്റെ വകയാണ്. ആനന്ദം ഇവ ഈശ്വരന്റെ വകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: