ഈ സമയമത്രയും ഞാന്‍ സംസാരിച്ചു. നീ ശ്രദ്ധിച്ചു! നീ പഠിച്ചുകഴിഞ്ഞു. പക്ഷേ ഇപ്പോള്‍, പ്രവര്‍ത്തിക്കാനുള്ള സമയമായി! എന്റെ വാക്കുകള്‍ അനുസരിക്കൂ. അതനുസരിച്ച് പ്രവര്‍ത്തിച്ച് എന്റെ പ്രശംസയ്ക്ക് പാത്രമാകൂ. എന്റെ വാക്കുകള്‍ നിനക്ക് ശക്തിപകരും. ഈ ശക്തി ഉപയോഗിച്ച് സായിയുടെ അടുത്തേയ്ക്ക് പ്രയാണം ചെയ്യൂ.
എന്റെ സന്ദേശം നിന്റെ ഉള്ളില്‍ നിദ്രയിലാണ്ടുകിടക്കുന്ന ഈശ്വരനെ ഉണര്‍ത്തും. ഞാന്‍ പ്രസരിപ്പിക്കുന്ന പ്രകാശത്തിലേയ്ക്ക് ഉണരൂ. സായിയുടെ ശരീരത്തിലുള്ള എന്റെ രൂപത്തെ സ്നേഹിക്കാന്‍ പഠിക്കൂ. ഈ സ്നേഹത്താല്‍ മറ്റുള്ളവരെയും ഉള്‍ക്കൊള്ളാന്‍ പഠിക്കൂ. എല്ലാപേരെയും സ്നേഹിക്കാന്‍, എന്റെ പ്രേമത്തെ ഉപയോഗിക്കൂ.
എല്ലാപേരെയും ഹൃദയംഗമമായി സ്നേഹിക്കൂ. അതിരുകളില്ലാത്ത, ആ സ്നേഹപ്രവാഹത്തില്‍, എല്ലാ ഭേദ-ഭാവങ്ങളും അലിഞ്ഞ് ഇല്ലാതാകും. പാദങ്ങളില്‍ മാലിന്യം പറ്റുമ്പോഴേ, കാലടിപ്പാടുകള്‍ പതിയുകയുള്ളൂ. നിന്റെ അഹന്തയാകുന്ന മാലിന്യത്തെ, പാടുകളൊന്നും തന്നെ അവശേഷിപ്പിക്കാതെ,തുടച്ചുനീക്കൂ. ഈ സമയമത്രയും ഞാന്‍ നിന്റെ വഴികാട്ടിയായിരുന്നു. നീ എന്നെ പിന്തുടരുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ നീ എന്നിലേയ്ക്കെത്താന്‍ സമയമായി- എന്നത്തേയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: