ഈശ്വരനെക്കുറിച്ചുള്ള സത്യം പൂര്‍ണമായി മനസ്സിലാക്കുന്നവര്‍, ഈ ഭൗതികദേഹം വെടിയുമ്പോള്‍ ആധ്യാത്മികമണ്ഡലത്തില്‍ പ്രവേശിച്ച് ഭഗവദ്സന്നിധിയിലെത്തുമെന്നതിന് കാര്യമായ തെളിവുകള്‍ ഭഗവദ്ഗീതയിലുണ്ട്.
ഈശ്വരനെ പരമപുരുഷനായി മനസ്സിലാക്കുന്നവര്‍ക്കു മാത്രമേ അമരത്വം നേടാനാകൂ. ഈ ബോധം മനുഷ്യന്റെ സവിശേഷാവകാശമാണ്.
ഇതു നേടുന്നവര്‍ സര്‍വോന്നതമായ സമ്പൂര്‍ണത പ്രാപിക്കുകയും ചെയ്യും. സമ്പൂര്‍ണത നേടിക്കഴിഞ്ഞാല്‍ ജനനം, മരണം, വാര്‍ധക്യം, രോഗം എന്നിവയുടേതായ ഈ താത്കാലിക ലോകത്തിലേക്കു ജീവന് ഒരിക്കലും മടങ്ങി വരില്ല.
ഈ ലക്ഷ്യം നേടാന്‍ പാകത്തിനു ജീവിതം ചിട്ടപ്പെടുത്തുന്നവര്‍ മാത്രമേ മനുഷ്യജന്മത്തിന്റെ ലക്ഷ്യം സഫലമാക്കുന്നുള്ളൂ; മറ്റള്ളവര്‍ വിസ്മൃതിയിലാണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: