ഇന്ന് ഒരു വീട്ടില്‍ മൂന്നുപേരുണ്ടെങ്കില്‍ മൂന്നു ദ്വീപില്‍ കഴിയുന്നവരെപ്പോലെയാണ്. യഥാര്‍ത്ഥ ശാന്തിയും സമാധാനവും എന്തെന്നുകൂടി അറിയാന്‍ പാടില്ലാത്ത അവസ്ഥയിലെത്തി നില്ക്കുന്നു ലോകം.
ഇതു മാറണം. സ്വാര്‍ത്ഥതയുടെ സ്ഥാനത്തു നിസ്വാര്‍ത്ഥത വളരണം. പരസ്പരം ബന്ധത്തിന്റെ പേരില്‍ വിലപേശുന്നതു അവസാനിപ്പിക്കണം.
സ്നേഹം ബന്ധപാശമാകരുത്. ജീവശ്വാസമാകണം. ഇതാണ് അമ്മയുടെ ആഗ്രഹം.’ ഞാന്‍ സ്നേഹമാണ്, സ്നേഹസ്വരൂപമാണ്’. ഈ ഒരുഭാവം നമുക്കു വന്നുകഴിഞ്ഞാല്‍ പിന്നെ ശാന്തി തേടി എവിടെയും അലയേണ്ടതില്ല. ശാന്തി നമ്മളെ തേടി എത്തും. മനസ്സിന്റെ ഈ വിശാലതയില്‍ സര്‍വ്വവൈരുദ്ധ്യങ്ങളും അലിഞ്ഞില്ലാതാവും. സൂര്യോദയത്തോടെ മഞ്ഞൊഴയുന്നതുപോലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: