കൊല്‍ക്കത്ത: ബര്‍ദ്വാന്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് അഞ്ച് ബംഗ്ലാദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ബര്‍ദ്വാനിലെ സിങ്കന്ദര്ജ പ്രദേശ ത്തുനിന്നും മൂന്ന് സ്ത്രീകളടക്കം അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പക്കല്‍നിന്നും വ്യാജതിരിച്ചറിയല്കാര്ഡുകളും ആധാര്‍ കാര്‍ഡുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ദേശീയ അന്വേഷണ ഏജന്‍സിയുടെ ഐജി സഞ്ജീവ് കുമാര്‍സിംഗ് ബര്‍ദ്വാന്‍ സ്ഫോടന കേസിന്റെ കൂടുതല്‍ അന്വേഷണത്തിനായി ബര്‍ഹാംപൂരില്‍ നടത്തുന്ന യാത്രക്കിടെയാണ് ഈ അറസ്റ്റ്.
ഒക്ടോബര്‍ 2 നുണ്ടായ സ്ഫോടനവുമായി ബംഗ്ലാദേശിലെ ജമാഅത്ത് ഉള് മുജാഹിദ്ദീനുള്ള ബന്ധത്തെപ്പറ്റി അന്വേഷണം നടത്താന്‍ കൊല് ക്കത്തയിലെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബംഗ്ലാദേശ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയിരുന്നു. സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും ബര്‍ദ്വാനിലെ ഒരു വീട്ടില്‍നിന്ന് നിരവധി സ്ഫോടക വസ്തു ശേഖരം കണ്ടെടുക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടത്തിയ ബംഗ്ലാദേശികള്‍ക്ക് അന്തര്‍ദ്ദേശീയ ഭീകര ശൃംഖലയുമായി ബന്ധമുള്ളതായാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: