ന്യൂദല്‍ഹി: ദല്ഹിക്കാരിയായ 25 കാരിയെ കാറില്‍ നിന്ന് വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തി. ദല്‍ഹി ഡെറാഡൂണ്‍ ദേശിയ പാതയില്‍ ബാര്‍ല ഗ്രാമത്തിലാണ് സംഭവം. യുവതി ബലാത്സംഗത്തിന് ഇരയായതായി പോലീസ് സംശയിക്കുന്നു.
ദല്‍ഹിയിലെ സലീംപുരി നിവാസിയാണ് ചെറുപ്പക്കാരി. ഞായറാഴ്ചയാണ് ഇവര്‍ ബോധമറ്റ നിലയില്‍ റോഡരുകില്‍ കാണപ്പെട്ടത്. പ്രാഥമികാന്വേഷണത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ട ശേഷം കാറിനുള്ളില്‍ നിന്ന് വലിച്ചെറിയപ്പെട്ടതായിരിക്കാമെന്ന് പോലീസ് കരുതുന്നു.
പരിക്കേറ്റ യുവതിയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ബോധം തെളിഞ്ഞാല്‍ മാത്രമേ സംഭവത്തിന്റെ യഥാര്‍ഥ ചിത്രം ലഭിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: