കൊഹിമ: രാജ്യത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശങ്ങളെ പ്രക്യത്യാലുള്ള സമ്പന്ന മേഖലയാക്കാനാണ് പ്രധാനലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഗാലാന്‍ഡിലെ ആദിവാസി ഉത്സവമായ ഹോണ്‍ബില്ലില്‍ പങ്കെടുക്കാനെത്തിയതയായിരുന്നു പ്രധാനമന്ത്രി.
ഇവിടെ ഈ ഉത്സവത്തില്‍ പങ്കെടുക്കാനായത് വലിയ ഭാഗ്യമാണ്. നാഗാലാന്‍ഡിന് മാത്രമുള്ള സാംസ്കാരിക വൈവിധ്യത്തെ നിലനിര്‍ത്താനും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ ഉത്സവം നമ്മെ പഠിപ്പിക്കുന്നതായും ജനങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ചില മേഖലകള്‍ സെസ് അഥവാ പ്രത്യേക സാമ്പത്തിക മേഖലകളാണ്. എന്നാല്‍ ഇവിടം നെസ് പ്രകൃത്യാലുള്ള സമ്പന്ന മേഖലയാണ്. വടക്കു കിഴക്കിന്റെ ഈ സമ്പന്നതയെ ഒരുമിപ്പിക്കാനാണ് താന്‍ ലക്ഷ്യമിടുന്നത്.
നാഗാലാന്‍ഡിന്റെ ജൈവവൈവിധ്യം, കാലാവസ്ഥ എന്നിവ മൂലം വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനും ആള്ക്കാര് ഇവിടേക്ക് വരും. നാഗാലാന്‍ഡില്‍ ഇംഗ്ലീഷ് അറിയാവുന്ന ചെറുപ്പക്കാര്‍ ധാരാളമുണ്ട്. ലോകത്ത് എന്ത് നടക്കുന്നു എന്ന് വേഗത്തില്‍ അറിഞ്ഞുകൊണ്ടിരിക്കുന്ന അവരുടെ ശേഷിയെ മുഖ്യധാരയിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പതിനായിരം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇഷാന് വികാസ് പദ്ധതിപ്രകാരം ഓരോ വര്‍ഷവും വടക്കു കിഴക്കന്‍ മേഖലയിലുള്ള 2000 വിദ്യാര്‍ഥികളെയും 500 അധ്യാപകരെയും പരിചിതമാകാന്‍ അവധിക്കാലത്ത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് അയയ്ക്കും.
ഇത് വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമാണ്. ആകെ വേണ്ടത് ഇവിടവുമായി ബന്ധമുണ്ടാക്കുക എന്നതാണ്. വടക്കു കിഴക്കന്‍ മേഖലയിലേക്ക് പുതിയ റെയില്‍വെ ലൈനുകള്‍ നിര്‍മിക്കാന്‍ കേന്ദ്രം 28,000 കോടി രൂപ അനുവദിക്കും. 2 ജി പരിധി വിപുലപ്പെടുത്തി ഇവിടവുമായി ആശയവിനിമയം സുഗമമാക്കാന്‍ കേന്ദ്രം 5,000 കോടി രൂപ അനുവദിച്ചു. വടക്ക് കിഴക്ക് കൃഷിയുടെ ജൈവ തലസ്ഥാനമായിരിക്കും. അതിനായി ആറ് കോളേജുകളും നിര്‍മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വാജ്പേയിക്കു ശേഷം പത്തുവര്‍ഷം കഴിഞ്ഞാണ് ഒരു പ്രധാനമന്ത്രി നാഗാലാന്‍ഡ് സന്ദര്‍ശിക്കുന്നത്. ഇനി ഒരു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇത്രയും വൈകില്ലെന്ന് അദ്ദേഹം ഉറപ്പു നല്കി. തീര്‍ച്ചയായും നാഗാലാന്‍ഡിലെ ജനങ്ങളെ കാണാന്‍ താന്‍ വീണ്ടുമെത്തും. നമുക്ക് ഒത്തുചേര്‍ന്ന് പുനരുജ്ജീവിപ്പിച്ച ശക്തമായ, സമൃദ്ധിയുള്ള നാഗാലാന്‍ഡിനെയും ഭാരതത്തെയും നിര്‍മിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: