ഗുവഹത്തി: ഭാരതത്തിന്റെ ഉന്നത രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ വന്‍ അഴിച്ചു പണി വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചന നല്കി. രഹസ്യാന്വേഷണ മേഖലയില്‍ സാങ്കേതികമായും മാനവശേഷി പരമായും നിലനില്‍ക്കുന്ന ന്യൂനതകള്‍ ഉടന്‍ പരിഹരിക്കുമെന്നും പ്രധാനമന്ത്രി ഗുവഹത്തിയില്‍ നടന്ന ആഭ്യന്തര സുരക്ഷാ യോഗത്തില്‍ വ്യക്തമാക്കി.
നിലവില്‍ നമ്മുടെ ആഭ്യന്തര വിദേശ ഏജന്‍സികളായ ഐബി, റോ എന്നിവയില്‍ വേണ്ടത്ര മാനവവിഭവശേഷിയില്ല. നേരിട്ടുള്ള ആക്രമണം മാത്രമല്ല സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആക്രമണങ്ങളെ നേരിടാന്‍ ഫലപ്രദവും വിശ്വാസയോഗ്യവുമായ രീതിയില്‍ നേരിടാന്‍ കഴിയണം. സൈബര്‍ മേഖലയില്‍ നിന്നുള്ള വെല്ലുവിളികള്‍ പ്രത്യേകിച്ചും ഐഎസ്ഐഎസ്, അല്‍ഖ്വയ്ദ എന്നീ ഭീകരസംഘടനകളെ നേരിടാന്‍ കഴിയണം.
രഹസ്യാന്വേഷണ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പടിഞ്ഞാറന്‍ ഏഷ്യയിലെ പല രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്തത് ഇതു മൂലമാണ്. ഇത് തീര്‍ച്ചയായും പരിഹരിക്കപ്പെടേണ്ടതാണ്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവല്‍ നിയമിതനായതിന്റെ വ്യത്യാസം ഐബി, റോ തുടങ്ങിയ ഏജന്‍സികളില്‍ അധികം വൈകാതെ കാണാനാകുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: