ഗുവഹാത്തി: ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വയിദ എന്നിവര്‍ രാജ്യത്ത് കനത്ത സുരക്ഷാ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ആസിഫ് ഇബ്രാഹിം. ഗുവഹാത്തിയില്‍ നടന്ന ഡിജിപിമാരുടേയും ഐജിമാരുടേയും യോഗത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ ഭീകര സംഘടനകളുടെ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുന്ന സാചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഇനിയും ശക്തമാക്കണമെന്നും ഇബ്രാഹിം പറഞ്ഞു.
അല്‍ഖ്വയ്ദയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകര സംഘടന ഭാരതത്തേയാണ് ലക്ഷ്യം വെയ്ക്കുന്നത്. അഫ്ഗാനിസ്ഥാന്റേയും പാക്കിസ്ഥാന്റേയും പിന്തുണയോടെയാണ് ഈ സംഘടന രാജ്യത്ത് പ്രവര്‍ത്തനം നടത്തി വരുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലേക്ക് ഭാരതത്തില്‍ നിന്നുള്ള യുവാക്കളെ റിക്രൂട്ട് ചെയ്തത് രാജ്യത്തിന്റെ സുരക്ഷക്കാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഷഹീന് ടങ്കി, ഫഹദ് ഷെയ്ഖ്, അമന് ടണ്ടല് എന്നിവരെയാണ് ഇസ്ലാമിക് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുള്ളത്. ഇവര്‍ ദക്ഷിണ ഏഷ്യയിലെ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെന്ന പേരിലാണ് ഇവര്‍ രാജ്യം വിട്ടത്.
ഇവരെ കാണാതായതിനു ശേഷം നാലുപേരും സുന്നി ഭീകര സംഘടനയില്‍ ചേര്ന്നന്നെന്ന സംശയത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ രാജ്യത്തെ മുസ്ലീം സമുദായം കൂടുതലുണ്ടെങ്കിലും ഇതുവരെ ജിഹാദി സംഘടനയ്ക്ക് ഇവരെ സ്വാധീനിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഐബി ഡയറക്ടര്‍ അറിയിച്ചു. മുംബൈ സ്വദേശിയായ സുബുര്ബ് കല്യാണ്‍, ആരിഫ് മജിദ് എന്നിവര്‍ ഭാരതത്തില്‍ നിന്നും ഐസിസിലേക്ക് റിക്രൂട്ട് ചെയ്തവരാണ്. ഇരുവരും സിറിയയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
കൂടാതെ ഇരുവരേയും ഇവരുടെ കേന്ദ്രങ്ങളില്‍ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം മെയ്യിലാണ് ഇവരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തത്. ഐസിസിലേക്ക് റിക്രൂട്ട് ചെയ്ത യുവാവ് കഴിഞ്ഞദിവസം ഭാരതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇയാളെ ഡിസംബര്‍ എട്ടുവരെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തി വരികയാണ്.
രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം വര്‍ധിച്ചു വരികയാണ്. സോഷ്യല്‍ നെറ്റ്വര്‍ക്കിംങ് സൈറ്റുകള്‍ വഴിയാണ് ഭീകര സംഘടനകള്‍ യുവാക്കളെ ആകര്‍ഷിക്കുന്നത്.
രാജ്യത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭീകര സംഘടനകള്‍ പ്രവര്‍ത്തനം നടത്തിവരുന്നത്. പാക്കിസ്ഥാന് പിന്തുണയോടെയാണ് ഇവര്‍ ഭാരതത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ലഷ്കര്‍ ഇ തോയ്ബ, ജെയ്ഷ് ഇ മൊഹമ്മദ്, സിമി എന്നീ സംഘടനകളാണ് ഭാരത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രവര്‍ത്തിച്ചുവരുന്ന തീവ്രവാദ സംഘടനകള്‍. അതേസമയം ജമാ അത്ത് ഉല് മുജാഹിദ്ദീന്‍ ബംഗ്ലാദേശ് രാജ്യത്ത് പ്രവര്‍ത്തനം വ്യാപിക്കാന്‍ ശ്രമം നടത്തി വരികയാണ്. പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ സ്ഫോടനം ഇതിന്റെ മുന്നറിയിപ്പായിരുന്നു. എന്നാല്‍ ഭാരത്തില്‍ ഇവര്‍ക്കെതിരെയുള്ള നടപടിക്രമങ്ങള്‍ വിജയകരമായാണ് മുന്നോട്ടു പോകുന്നതെന്നും ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: