കൊല്‍ക്കത്ത: കുപ്രസിദ്ധമായ ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി പ്രസിഡന്റ് അമിത്ഷാ ആവശ്യപ്പെട്ടു. കേസിലെ കുറ്റവാളികളെ മുഖ്യമന്ത്രി മമത ബാനര്‍ജി സംരക്ഷിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
കൊല്‍ക്കത്തയില്‍ നടന്ന ബിജെപിയുടെ കൂറ്റന്റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണത്തിന്റെ പേരില്‍ തൃണമൂല്‍ എംപിമാര്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കി. ശാരദാ ചിട്ടി അഴിമതിപ്പണം കള്ളപ്പണമാണോ, ശരിയായ പണമാണോയെന്ന് മമത വ്യക്തമാക്കണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു.
കേസില്‍ സിബിഐ തൃണമൂല്‍ നേതാക്കളെ മന:പൂര്‍വ്വം കുടുക്കുകയാണെന്ന് മമത പറയുന്നു. സിബിഐ പിടികൂടിയവര്‍ നിരപരാധികളാണന്ന് തെളിയിക്കുവാന്‍ മമതയെ അമിത്ഷാ വെല്ലുവിളിച്ചു. ചിട്ടിയിലൂടെ പണം നഷ്ടപ്പെട്ട പാവപ്പെട്ടവരെക്കുറിച്ച് മമത ഒന്നും പറയുന്നില്ല.
ഇത് തെളിയിക്കുന്നത് തൃണമൂല്‍ നേതാക്കള്‍ക്ക് ചിട്ടി തട്ടിപ്പില്‍ ബന്ധമുണ്ടെന്നാണെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് ശ്യാമെല് സെന്‍ കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ത്തി. ഇതിലൂടെ ചിട്ടി കുംഭകോണത്തില്പ്പെട്ടവരെ രക്ഷിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. ബര്‍ദ്വാന്‍ സ്ഫോടനത്തിലെ കുറ്റവാളികളായ ഭീകരരെ രക്ഷിക്കുവാനാണ് മമത സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തൃണമൂല്‍ നേതാക്കള്‍ക്ക് ഈ സ്ഫോടനത്തില്‍ പങ്കുണ്ട്. ശാരാദാ ചിട്ടിഫണ്ട് തട്ടിപ്പിലെ പണമാണ് സ്ഫോടനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇക്കാര്യം സിബിഐ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനസര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. പശ്ചിമബംഗാളിലെ ജനങ്ങളാണ് മമതയെ മുഖ്യമന്ത്രിയാക്കിയത്. അല്ലാതെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരല്ല- അദ്ദേഹം പറഞ്ഞു.
വലിയ പ്രതീക്ഷകളോടെയാണ് ബംഗാള്‍ ജനത മമതയെ അധികാരത്തിലേറ്റിയത്.
എന്നാല്‍ മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബംഗാള്‍ പഴയതുപോലെ തന്നെയാണെന്നത് ജനങ്ങളെ നിരാശരാക്കിയിരിക്കുകയാണ്അമിത്ഷാ പറഞ്ഞു. മമത സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞു. തൃണമൂല്‍ വിമുക്ത ബംഗാളിനാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. ശക്തമായ നേതൃത്വം ജനങ്ങള്‍ ആഗ്രഹിക്കുന്നു, അവര്‍ ബിജെപിയെയാണ് കാത്തിരിക്കുന്നത്.
ബംഗാളില്‍ വികസനം വരണമെങ്കില്‍ തൃണമൂല്‍ സര്‍ക്കാര്‍ പുറത്തുപോയെ മതിയാകു. വരാന്‍ പോകുന്ന കൊല്‍ക്കത്ത മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ അക്കാര്യം വ്യക്തമാകുമെന്നും അമിത്ഷാ പറഞ്ഞു. തൃണമൂല്‍ സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്ന റാലിക്ക് കൊല്‍ക്കത്ത ഹൈക്കോടതിയാണ് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: