ശരീരമനസ്സുകളുടെ പ്രവണതകളെല്ലൊം നൈസര്ഗ്ഗികവാസനകള് കൊണ്ടു വ്യാഖ്യാനിച്ചുകൂടേ? ഇവിടെ സത്തയുടെ രണ്ടു സമാന്തരരേഖകളുണ്ട്. ഒന്നു മനസ്സിന്റെ, മറ്റേതു ജഡത്തിന്റെ. ജഡവും ജഡപരിണാമങ്ങളുംകൊണ്ട് നമുക്കുള്ളതെല്ലാം വ്യാഖ്യാനിക്കാമെങ്കില്‍ ഒരു ആത്മാവിന്റെ ഉണ്മയെ കല്പിക്കേണ്ട ആവശ്യമില്ല. പക്ഷേ, ജഡത്തില്‍നിന്നു വിചാരം ഉദിച്ചതായി തെളിയിക്കാന്‍ കഴിയുന്നതല്ല; ദാര്‍ശനികമായ ഏകത്വം അനിവാര്യമാണെങ്കില്‍ ആത്മികമായ ഏകത്വം തീര്‍ച്ചയായും യുക്തിയുക്തമാണ്. ഭൗതികമായ ഏകത്വത്തെക്കാള്‍ ആശാസ്യതയില്‍ ഒട്ടു കുറവുമല്ല.
പാരമ്പര്യം വഴി ശരീരങ്ങള്‍ ചില സവിശേഷപ്രവണതകളെ പ്രാപിക്കുന്നു എന്നത് അനിഷേധ്യമാണ്. പക്ഷേ, ആ പ്രവണതകളെന്നുവച്ചാല് ഒരു സവിശേഷമനസ്സിനുമാത്രം സവിശേഷരീതിയില്‍ വ്യാപരിക്കാ.നുതകുന്ന വെറും ഭൗതികാകാരമത്രേ.
പൂര്വ്വകര്മ്മപ്രഭവങ്ങളായ മറ്റു പ്രവണതകള്‍ ഓരോ ആത്മാവിനും സ്വന്തമായുണ്ട്. ഒരു സവിശേഷ പ്രവണതയോടുകൂടിയ ജീവന് ആ പ്രവണതയെ പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും പറ്റിയ ഒരു ശരീരത്തില്‍ സദൃശസംയോജനിയമപ്രകാരം വന്നു പിറക്കുന്നു. ഇതു ശാസ്ത്രത്തിന് സമ്മതമാണ്. എന്തെന്നാല്‍ ശാസ്ത്രത്തിന് എല്ലാം ശീലത്തിലൂടെ വ്യാഖ്യാനിക്കണം. ശീലമാകട്ടെ അഭ്യാസം കൊണ്ടു വരുന്നതുമാണ്. അതുകൊണ്ട് നവജാതനായ ഒരു ജീവന്റെ സഹജശീലങ്ങള്‍ വ്യാഖ്യാനിക്കാന്‍ അഭ്യാസങ്ങള്‍ ആവശ്യമാണ്. അവ ഈ ജന്മം നേടാത്തവയാകയാല്‍ പൂര്വ്വജന്മങ്ങളില്നിന്നു വന്നുചേരുന്നവ തന്നെയായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: