ഏതൊരു സ്നേഹത്തിന്റെയും പിന്നില്‍ എന്തെങ്കിലും ഒരു സ്വാര്‍ത്ഥത കാണാന്‍ കഴിയും. കമ്പോളത്തിലെ കച്ചവടമനോഭാവം വ്യക്തിബന്ധങ്ങളിലും കടന്നുകൂടിക്കഴിഞ്ഞു. ആരെ കാണുമ്പോഴും നമ്മുടെ ആദ്യചിന്ത അവരില്‍നിന്നു തനിക്കെന്തു നേട്ടമുണ്ടാകുമെന്നാണ്.
ഒന്നും നേടുവാനില്ലെങ്കില്‍ അവിടെ ബന്ധം സ്ഥാപിക്കപ്പെടുന്നില്ല. നേട്ടത്തിനു കോട്ടം തട്ടുമ്പോള്‍ ബന്ധവും മുറിയുന്നു. അത്രമാത്രം സ്വാര്‍ത്ഥത മനുഷ്യമനസ്സുകളില്‍ നിറഞ്ഞുകഴിഞ്ഞു. ഇതിന്റെ ഭവിഷ്യത്താണ് ഇന്നു മനുഷ്യസമൂഹം അനുഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: