ന്യൂദല്‍ഹി: റെയില്‍വേ ട്രാക്കുകളില്‍ ജീവന് പൊലിഞ്ഞവരുടെ എണ്ണം വര്‍ധിക്കുന്നു. ഈ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം 19000ത്തിനടുത്ത് മനുഷ്യ ജീവനുകളാണ് ട്രാക്കില്‍ പൊലിഞ്ഞതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
തീവണ്ടി അപകടങ്ങളും, അതിക്രമിച്ച് ട്രാക്ക് മുറിച്ച് കടക്കുന്നതും, ആത്മഹത്യയുമാണ് അപകട മരണങ്ങള് കൂടാന്‍ കാരണം. 2011 ലെ റെയില്‍വേയുടെ കണക്കനുസരിച്ച് 14,973 പേര് മരണപ്പെട്ടിരുന്നു. 2012 ന് അത് 16,336 ആയി. 2013 ല്‍ 19,997 ആകുകയും ചെയ്തു.
അതേസമയം അധികൃതര്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും മരണ സംഖ്യ ഉയരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അപകടങ്ങള്‍ ഒഴിവാക്കാന്‍ റെയില്‍വേ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും യാത്രക്കാര്‍ ചെവിക്കൊള്ളുന്നില്ലെന്നതാണ് വസ്തുത.
റെയില്‍വേ ട്രാക്കുകള്‍ മുറിച്ചു കടക്കുന്നതിന് പകരം ഓവര്‍ബ്രിഡ്ജുകളും മറ്റും ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്. നിലവില്‍ കാവല്‍ക്കാരില്ലാത്ത 11,563 ലെവല്‍ ക്രോസിംഗുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: