ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.തിര്‍ത്തിയിലെ സാംബാ സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്ക് സൈന്യം വെടിവയ്പ്പ് നടത്തിയത്.രാവിലെ പതിനൊന്നിന് ആരംഭിച്ച വെടിവയ്പ്പ് ഉച്ചയ്ക്ക് 12.45 വരെ നീണ്ടു നിന്നതായി സൈനിക വക്താവ് അറിയിച്ചു.
ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.വെടിവയ്പ്പില്‍ ആളപായമുണ്ടായിട്ടില്ല.യാതൊരു പ്രകോപനവും കൂടാതെ പാക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ചെറിയ തോക്കുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം
അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ബി.എസ്.എഫ് അംഗങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ളവ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ പാകിസ്ഥാന് ശക്തമായി എതിര്‍ത്തിരുന്നു. ഇന്ത്യയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബി.എസ്.എഫ് അതിന് തയ്യാറായില്ല.
ഇതിന് ശേഷമാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായതെന്ന് മുതിര്‍ന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന് പറഞ്ഞു.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ഭയപ്പെടുത്താനാണ് ഇന്ന് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നും ബി.എസ്.എഫ് ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
അതേസമയം അയല്‍ രാജ്യങ്ങളോട് സൗഹൃദ ബന്ധമാണ് പാക്കിസ്ഥാന് ആഗ്രഹിക്കുന്നതെന്ന് പാക്ക് ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ പരസ്പരം കൈ കൊടുത്തത് കൊണ്ടുമാത്രം ആയില്ലെന്നും ഹൃദയങ്ങള്‍ തമ്മിലാണ് ബന്ധം നന്നാവേണ്ടതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: