നോയിഡ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ എന്‍ജിനീയറായ യാദവ് സിങിന് 900 കോടി രൂപയുടെ അനധികൃത സമ്പാദ്യം. ആദായനികുതിവകുപ്പ് ഏതാനും ദിവസമായി തുടരുന്ന റെയ്ഡിലാണ് അനധികൃത സമ്പാദ്യത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്.റെയ്ഡ് ഇനിയും പൂര്‍ത്തിയായിട്ടില്ല.
നോയ്ഡ, ഗാസിയാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെ 20 കെട്ടിടങ്ങളിലായി പരിശോധന തുടരുകയാണ്. ഫല്‍റ്റുകളും കെട്ടിടങ്ങളും കൂടാതെ നിരവധി വാഹനങ്ങളും കണ്ടെത്തിയിട്ടിണ്ട്. റെയ്ഡില്‍ കണ്ടെത്തിയ വജ്രത്തിന് മാത്രം ഏതാണ്ട് 100 കോടി മതിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.യാദവ് സിംങിന്റെ ഭാര്യ കുസുമലതയുടെ പേരില്‍ 40 വ്യാജ കമ്പനികളുള്ളതായും വിവരം ലഭിച്ചു.
വെള്ളിയാഴ്ച നോയ്ഡയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മാത്രം 10 കോടി രൂപയും ഏതാണ്ട് രണ്ട് കി.ഗ്രാം സ്വര്‍ണവജ്രാഭരണങ്ങളും കണ്ടെടുത്തു. വജ്രത്തിന് മാത്രം ഏതാണ്ട് 100 കോടി മതിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. വീടിനുപുറത്ത് നിര്‍ത്തിയിട്ട കാറിലായിരുന്നു 10 കോടി സൂക്ഷിച്ചിരുന്നത്. കൂട്ടാളിയായ അനില്‍ പെഷാവരിയുടെ വീട്ടില്‍നിന്ന് കണക്കില്‍ പ്പെടാത്ത 40 ലക്ഷവും കണ്ടെത്തി.
യാദവിന്റെ 13 ലോക്കറുകള്‍ ആദായനികുതിവകുപ്പ് ഏറ്റെടുത്ത് മുദ്രവെച്ചു. ലാപ്ടോപ്പും പിടിച്ചെടുത്തു. വ്യാജകമ്പനികളുടേ പേരില്‍ ഒട്ടേറെ ഭൂമിയിടപാടുകള്‍ നടത്തിയതിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ഡല്‍ഹിയോട് ചേര്‍ന്ന് നോയ്ഡ, ഗ്രേറ്റര്‍ നോയ്ഡ നഗരങ്ങളുടെ വികസന അതോറിറ്റിയുടേയും യമുന എക്സ്പ്രസ് വേ എന്ന വമ്പന്പദ്ധതിയുടേയും ചീഫ് പ്രൊജക്ട് എന്‍ജിനീയറായിരുന്നു യാദവ് സിങ്. റെയ്ഡ് വിവരം പുറത്തുവന്നതോടെ ഇദ്ദേഹത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നോയ്ഡ സി.ഇ.ഒ. ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ നടപടി വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: