ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണവിക്ഷേപണം ഡിസംബറില്‍ നടക്കും.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വികസിപ്പിച്ചെടുത്ത ജിഎസ്എല്‍വി മാര്‍ക്ക് 3 ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുക.155 കോടി രൂപയാണ് പരീക്ഷണവിക്ഷേപണത്തിന് ചെലവ് കണക്കാക്കുന്നത്.
ഐ.എസ്.ആര്.ഒയുടെ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാം വികസിപ്പിച്ച ഒരു ക്രൂ മോഡ്യൂളുമായി ശ്രീഹരിക്കോട്ടയില്‍ നിന്നാകും ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് കുതിച്ചുയരുക. 126 കിലോമീറ്റര്‍ ഉയരത്തിലെത്തിക്കഴിയുമ്പോള്‍ മോഡ്യൂള്‍ സ്വതന്ത്രമാക്കപ്പെടും. പിന്നീട് ഭൂമിക്ക് 15 കിലോമീറ്റര്‍ മുകളില്‍ നിന്ന് പാരച്യൂട്ടിന്റെ സഹായത്തോടെ ഈ മോഡ്യൂള്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് എത്തുകയും ചെയ്യും.
ഈ വിക്ഷേപണങ്ങളും വിജയം കണ്ടാല്‍ 2020 ല്‍ മനുഷ്യനെ ബഹരികാശത്ത് എത്തിക്കാനുകുമെന്നുമാണ് കണക്കുകൂട്ടല്‍. എന്നാല്‍ ആ സ്വപ്ന സാഫല്യത്തിന് ഇനിയുമേറെ കടമ്പകള്‍ കടക്കാനുണ്ട്. രാജ്യം തദ്ദേശീയമായി വിക്ഷേപിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ വിക്ഷേപണ വാഹനമാണ് ജിഎസ്എല്‍വി മാര്‍ക്ക് 3. മനുഷ്യര്‍ക്കു പോകാവുന്ന കൃതൃമ വാഹനം അഥവാ ക്രു മൊഡ്യൂളിനെ ഭ്രമണപഥത്തിലെത്തിച്ച ശേഷം തിരിച്ചെത്തിക്കുന്നതാണ് ദൗത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: