ന്യൂദല്‍ഹി: കാര്യക്ഷമതയുള്ള രഹസ്യാന്വേഷണ സംവിധാനമുള്ള ഒരു രാജ്യത്തിന് ഭരണകൂടത്തെ മുന്നോട്ടുനയിക്കാന്‍ ആയുധങ്ങളും വെടിക്കോപ്പുകളും വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മാര്‍ട്ട് പോലീസ് എന്ന സങ്കല്‍പ്പവും മോദി മുന്നില്‍വച്ചു. ഡിജിപിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തന്റെ മനസില്‍ സ്മാര്‍ട് പോലീസിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നു പറഞ്ഞ മോദി സ്മാര്‍ട്ട് എന്ന ഇംഗ്ലീഷ് വാക്കിലെ ഓരോ അക്ഷരങ്ങള്‍ക്കും പോലീസുകാര്ക്കുണ്ടായിരിക്കേണ്ട വ്യത്യസ്ത ഗുണങ്ങള്‍ നല്‍കിക്കൊണ്ടാണ് തന്റെ ആശയത്തെ വിശദീകരിച്ചത്.
എസ് എന്ന അക്ഷരം മൃദുലതയേയും നിഷ്ഠയേയും സൂചിപ്പിക്കുന്നു. എം, ആധുനികതയെയും ചലനക്ഷമതയേയും എ, ജാഗ്രതയേയും ഉത്തരവാദിത്വത്തേയും, ആര്, വിശ്വാസ്യതയേയും സസസസടി, ശിക്ഷണത്തേയും സാങ്കേതിക അവഗാഹത്തെയും സൂചിപ്പിക്കുന്നു. ഈ ഗുണങ്ങളെല്ലാം സമ്മേളിക്കുന്ന സ്മാര്‍ട് പോലീസിനെയാണ് രാജ്യത്തിനാവശ്യമെന്നും മോദി വ്യക്തമാക്കി.
പോലീസിനെ കുറിച്ചുള്ള മോശം വാര്‍ത്തകള്‍ക്കാണ് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും മോദി കുറ്റപ്പെടുത്തി. സ്വയം നടപ്പാക്കിയ നല്ല കാര്യങ്ങളെക്കുറിച്ച് പോലീസുകാരും ജനങ്ങളെ ബോധവാല്ക്കരിക്കണം
പോലീസുകാര്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്തവും പ്രകടമാക്കുന്നതോടൊപ്പം സാങ്കേതിക വിദ്യയിലും മുന്നേറേണ്ടതുണ്ട്. പൊലീസ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കാന്‍ ഈ മൂല്യങ്ങളെല്ലാം ഉയര്ത്തിപ്പിടിച്ചാവാണം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്.
ദല്‍ഹിയ്ക്ക് പകരം വടക്കുകിഴക്കന്‍ നഗരമായ ഗുവാഹത്തിയില്‍ സെമിനാര്‍ സംഘടിപ്പിച്ചതിലൂടെ പരമ്പരാഗത രീതികളെ തകര്‍ത്തിരിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി. ദേശീയ തലത്തില്‍ പ്രാധാന്യമുള്ള സുരക്ഷാ യോഗം ഇവിടെ നടത്താനുള്ള തീരുമാനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
മികച്ച രഹസ്യാന്വേഷണ വിഭാഗമാണ് രാജ്യസുരക്ഷയുടെ പ്രധാന ഘടകമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് 33000 പോലീസുകാര്‍ക്ക് ജീവന് നഷ്ടമായെന്നും പറഞ്ഞു. ജീവന് ബലികഴിച്ചത് അനുസ്മരിച്ച മോദി അവരുടെ ജീവത്യാഗം വെറുതെയാകാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: