അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവതിയും കൂടെ താമസിക്കുന്ന പുരുഷനും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ഗുരുവായൂര്‍ സ്വദേശി അനി എന്ന മോഹനന് (45), ഭൂതിവഴി ഊരിലെ ചെല്ലി (40)എന്നിവരെയാണ് ദാസനൂരില് മരിച്ച നിലയില്‍ കണ്ടത്.
കാര എന്നയാളുടെ വീട്ടില്‍ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കാവുണ്ടിക്കല്ലില്‍ നാലുവര്‍ഷമായി വാടകയ്ക്ക് താമസിച്ചുവരികയാണ് ഇരുവരും. ഇടയ്ക്ക് കാരയുടെ വീട്ടില്‍ പോകാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ഷോളയൂര്‍ പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: