കൈകള്‍കൊണ്ട് നമുക്ക് ഭഗവാന്റെ വിഗ്രഹങ്ങളെ അഭിഷേകം ചെയ്യാനും അലങ്കരിക്കാനും പൂജിക്കാനും സാധിക്കും. പൂജിക്കാന്‍ താന്ത്രികവിധികള്‍ അറിയണമെന്ന് നിര്‍ബന്ധമില്ല. ഭക്തിയോടെയാവണമെന്ന് നിര്‍ബന്ധമുണ്ട്. ഭഗവാന് തന്നെ പറയുന്നു. ”തുളസിയിലയോ പുഷ്പങ്ങളോ ശുദ്ധജലമോ ഭക്തിപൂര്‍വം എനിക്കുതരുന്നത് ഞാന്‍ സ്നേഹത്തോടെ സ്വീകരിക്കും.” (ഗീത 9-26). ക്ഷേത്രങ്ങളില്‍ ചെന്ന് അവിടെ ശുചീകരിക്കുക, പാത്രങ്ങള്‍ കഴുകുക, മാലകെട്ടി സമര്‍പ്പിക്കുക, പൂച്ചെടികള്‍ നട്ടുവളര്‍ത്തുക, ഭക്തന്മാര്ക്ക് താമസത്തിനും ഭക്ഷണത്തിനും സൗകര്യം ചെയ്തു കൊടുക്കുക തുടങ്ങി വിപുലമായ ഒരു കര്‍മപദ്ധതി തന്നെ കൈകള്‍ കൊണ്ടുചെയ്യേണ്ടതായിട്ടുണ്ട്. ഭക്തന്മാരുമായി സംഘടിച്ച് കൂട്ടായി ഇത്തരം പ്രവൃത്തികള്‍ ചെയ്തു ഭഗവാനെ സേവിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: