അസുഖം മൂലം ആശുപത്രിയില്‍നിന്നും തിരിച്ചു കൊണ്ടുവരുന്ന സമയം കുട്ടി അച്ഛനോടു പറയുകയാണു, അച്ഛാ! അവിടെയുള്ള എല്ലാവര്ക്കും എന്നോട് എന്തൊരു ഇഷ്ടമാണെന്നോ. അച്ഛന് അവരുടെ അത്രയും സ്നേഹമുണ്ടോ.
അവിടുത്തെ ഡോക്ടര്‍ക്കും നേഴ്സിനും അറ്റന്‍ഡര്‍ക്കും വാച്ച്മാനും ഒക്കെ എന്തൊരു സ്നേഹമാണ്. എന്നോടു വിശേഷങ്ങള്‍ ചോദിക്കും. എന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും ഷീറ്റു വിരിച്ചുതരും ആഹാരം സമയത്തിനു തരും വഴക്കൊന്നും പറയില്ല. എന്നാല്‍ അച്ഛനും അമ്മയും എന്നെ എത്രയാണു ഭള്ളു പറയുന്നത്.
ഈ സമയം നേഴ്സ് ഒരു പേപ്പര്കൊണ്ടുവന്ന് അച്ഛനെ ഏല്‍പ്പിച്ചു. ഇതു കണ്ട മകന് അതെന്താണെന്നു ചോദിച്ചു. അച്ഛന് പറഞ്ഞു, ”അതു നീ ഇപ്പോള്‍ പറഞ്ഞില്ലേ അവരുടെ സ്നേഹത്തെക്കുറിച്ച്. ആ സ്നേഹത്തിനുള്ള ബില്ലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: