ഞാന്‍ നിനക്ക് ഉപദേശം തരാന്‍വേണ്ടി മാത്രമല്ല അവതരിച്ചത്. നിനക്ക് നിന്നെതന്നെ അറിയാനുള്ള യോഗ്യത തരാന്വേണ്ടിയാണ് ഞാന്‍ ഇവിടെയുള്ളത്. നിന്നെ പ്രശ്നങ്ങളും സഹായങ്ങളുംകൊണ്ട് ഞാന്‍ നിറയ്ക്കും.
ആത്മപരിശോധനയ്ക്കായി പ്രേരിപ്പിച്ച് നിനക്ക് അശാന്തി പ്രദാനം ചെയ്യും. നീ ആരാണ്? നീ എന്തിനാണ് ജനിച്ചത്? എന്തിനാണ് മരിക്കുന്നത്? ഈശ്വരന് എന്നാല്‍ എന്താണ്? ഈശ്വരനുമൊത്തുള്ള ജീവിതം എന്താണ്.
ഈശ്വരന് ഇല്ലാത്ത ജീവിതം എന്താണ്? നിന്നെ മനുഷ്യനാക്കുന്നത് എന്താണ്? നിനക്ക് ദിവ്യത്വം പ്രദാനം ചെയ്യുന്നത് എന്താണ്? നമ്മുടെ ഉള്ളില്‍ ദിവ്യത്വമുണ്ടോ? ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുക. ഉത്തരങ്ങള്‍ അനേ്വഷിക്കുക. യഥാര്‍ത്ഥത്തില്‍ ഉള്ള ആത്മാനേ്വഷിക്ക് പരിവര്‍ത്തനം ഉണ്ടാകും. ദിവ്യജോതിസ് നിന്നില്‍ പ്രകാശിക്കും. നിനക്ക് ജ്ഞാനോദയം ഉണ്ടാകും. ജീവചൈതന്യം ഭഗവാനാകും. ഭഗവാന് ജീവചൈതന്യം ആകും. ഇങ്ങനെയുള്ള ജീവചൈതന്യത്തിന് ജനനവും മരണവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: