എന്താണ് ചെയ്യേണ്ടതെന്നും ചെയ്യരുതാത്തതെന്നും അസുരബുദ്ധികള്ക്കറിയില്ല. അവര്‍ക്കു ശൗചമോ ആചാരമോ ഇല്ല, സത്യവുമില്ല.
ഈ ലോകം അയഥാര്‍ത്ഥമാണെന്നും ഇതിനൊരടിസ്ഥാനമില്ലെന്നും നിയന്താവായി ഒരീശ്വരനില്ലെന്നും അവര്‍ പറയുന്നു. സ്ത്രീപുരുഷന്മാരുടെ കാമമോഹം മാത്രമാണ് ഈ പ്രപഞ്ചസൃഷ്ടിക്കു ഹേതുവെന്നും അവര്‍ വാദിക്കുന്നു.
ഇത്തരം നിഗമനങ്ങളെ പിന്തുടര്ന്ന് നഷ്ടചിത്തരും അല്പബുദ്ധികളുമായിത്തീര്ന്ന അസുരശക്തികള്‍ ജഗത്തിനു സര്‍വനാശമുണ്ടാക്കുന്ന ക്രൂരകര്മ്മങ്ങളിലേര്പ്പെടുന്നു. ഒരിക്കലും തൃപ്തി വരാത്ത കാമത്തിനടിമപ്പെട്ട് ദുരഭിമാനം, മദം, ഗര്‍വം എന്നിവയോടുകൂടിയവരായി, അജ്ഞാനം മൂലം നീചപ്രവൃത്തികള്‍ ചെയ്ത് ദുരാഗ്രഹങ്ങളെ സ്വീകരിച്ചു തങ്ങളുടെ പ്രവര്‍ത്തനം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: