ജംഷഡ്പൂര്‍: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഝാര്‍ഖണ്ഡിന് വളരെ പ്രധാനപ്പെട്ടതാണ്. സംസ്ഥാനത്തിന്റെ ഭാവി നിര്ണ്ണയിക്കുന്നതാണിത്. ജംഷെഡ്പൂരിലെ ഗോപാല്‍ മെയ്ഡന്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്.
ഭൂരിപക്ഷം തികച്ച് പുതിയതായി അധികാരത്തില്‍ വരുന്ന സര്‍ക്കാരാണ് സംസ്ഥാനത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങളെ നിശ്ചയിക്കുന്നത്. കല്‍ക്കരി ഉള്‍പ്പടെയുള്ള ധാതുവിഭവങ്ങള്‍ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഝാര്‍ഖണ്ഡ്. സംസ്ഥാനം രൂപീകൃതമായി 14 വര്‍ഷം കഴിഞ്ഞിട്ടും വിഭവശേഷികളെ വേണ്ട വിധത്തില്‍ പ്രോജനപ്പെടുത്താന് മുന്‍ സര്‍ക്കാരുകള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇത്തരത്തില്‍ സംസ്ഥാനത്തിലെ ജനങ്ങള്‍ക്കുവേണ്ടി ഒന്നും പ്രവര്‍ത്തിക്കാത്ത പാര്‍ട്ടിക്ക് വോട്ടു രേഖപ്പെടുത്തുന്നത് എന്തിനു വേണ്ടിയാണെന്നും മോദി ചേദിച്ചു.
ഝാര്‍ഖണ്ഡിനെ രാജ്യത്തെ പ്രമുഖ സംസ്ഥാനങ്ങളില്‍ ഒന്നാക്കി മാറ്റനാണ് എന്‍ഡിഎ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി വരും വര്‍ഷങ്ങളില്‍ 20,000 കോടി രൂപയുടെ കേന്ദ്ര സഹായം നല്‍കും. സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങളെ പ്രയോജനപ്പെടുത്താനാണ് മുഖ്യമായും ഈ തുക അനുവദിക്കുന്നത്. അതേസമയം ഝാര്‍ഖണ്ഡിലെ വിഭവങ്ങളെ യഥാസമയം പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെയും പങ്കാളിത്തം ആവശ്യമാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ വികസനവും പെട്ടന്നു തന്നെ കൈവരിക്കുന്നതാണെന്നും മോദി ഉറപ്പു നല്കി. ഭാരതത്തെ മറ്റ് രാജ്യങ്ങള്‍ അത്യാദര പൂര്‍വ്വമാണ് ഇപ്പോള്‍ സമീപിക്കുന്നത്. ഇത് രാജ്യത്ത് ശക്തമായ സര്‍ക്കാരുള്ളതുകൊണ്ടാണ്. ഝാര്‍ഖണ്ഡില്‍ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ടാംഘട്ടം ഡിസംബര്‍ രണ്ടിന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: