നോയിഡ: ചീഫ് എന്‍ജിനീയറുടെ എസ്യുവി വാഹനത്തിനുള്ളില്‍ നിന്ന് 12 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. വാഹനം തുറന്നു പരിശോധിച്ചപ്പോള്‍ പ്രത്യേക പായ്ക്കറ്റുകളിലായി സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന 12 കോടിയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തുകയായിരുന്നു.
നോയിഡ, ഗ്രേറ്റര്‍ നോയിഡ, യമുന എക്സ്പ്രസ് വേ എന്നിവിടങ്ങളിലെ ചുമതല വഹിക്കുന്ന എന്‍ജിനീയര്‍ യാദവ് സിംഗിന്റെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ അമ്പരപ്പിക്കുന്ന സ്വത്തുവിവരമാണ് പുറത്തു വന്നിരിക്കുന്നത്. 2012ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ യാദവ് സിംഗ് 15 ദിവസം മുമ്പാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.
രണ്ടു കിലോ വജ്രാഭരണങ്ങള്‍, കോടിക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങള്‍, 12 ലക്ഷം രൂപ, എന്നിവയാണ് നോയിഡയിലെ ബംഗ്ലാവില്‍ നിന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ടു ദിവസമായി യാദവിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിയുമായി അടുത്ത ബന്ധമുള്ള ആളാണ് യാദവ് സിംഗ്. മക്കോണ്‍ ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായ രാജേന്ദ്ര മനോച്ചയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സോഫയില്‍ സീല്‍ ചെയ്ത നിലയില്‍ ഒരു താക്കോല്‍ ലഭിച്ചു. ഇത് വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന എസ്യുവി വാഹനത്തിന്റെ താക്കോലായിരുന്നു. വാഹനം തുറന്ന് പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകള്‍ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: